Wednesday, March 11, 2026 Last Updated 47 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.02 AM

കൊടിമര ആഭരണങ്ങളെത്തി; കുമരകത്ത്‌ ഇനി ഉത്സവദിനങ്ങള്‍

uploads/news/2026/03/828753/2.jpg

കുമരകം : പുതിയകാവ്‌ ദേവീ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്‌ഠയുടെ ഭാഗമായി കൊടിമരത്തില്‍ ചാര്‍ത്തുവാന്‍ ഉള്ള വെങ്കല ആഭരണങ്ങള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചു.
ക്ഷേത്ര ഉപദേശക സമിതിയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി രെജിമോന്‍ വെങ്ങോലി അനന്തന്‍ ആചാരിയുടെ കയ്യില്‍ നിന്നും ക്ഷേത്ര കൊടിമര ആഭരണങ്ങള്‍ ഏറ്റുവാങ്ങി.
അലങ്കരിച്ച രഥത്തില്‍ തിരുനക്കര ക്ഷേത്ര സന്നിധിയില്‍ നിന്നും ഘോഷയാത്രയായി ആഭരണങ്ങള്‍ കുമരകം പുതിയകാവ്‌ ദേവീക്ഷേത്രലേക്ക്‌ എത്തിച്ചു.
ഇന്നു രാവിലെ ആറിനു ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിമര ആഭരണങ്ങള്‍ പൂജാവിധികലോടെ കൊടിമരത്തില്‍ ചാര്‍ത്തും. കലശം ശുദ്ധിക്രിയ തുടങ്ങിയ വഴിപാടുകള്‍ ചടങ്ങുകളുടെ ഭാഗമായി നടക്കും.

Ads by Google
Advertisement
Friday 06 Mar 2026 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW