Wednesday, March 11, 2026 Last Updated 46 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.02 AM

കലാലയ കാലം ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തം: ടോവിനോ തോമസ്‌

uploads/news/2026/03/828752/1.jpg

തിരുവല്ല: കലാലയ ജീവിതം ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങളില്‍ ഒന്നാണെന്ന്‌ ചലച്ചിത്രതാരം ടോവിനോ തോമസ്‌. എം.ജി സര്‍വകലാശാല കലോത്സവം സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ സ്‌നേഹത്തിലൂടെ വര്‍ത്തിക്കേണ്ടതാണ്‌.
കല ഈശ്വരന്റെ വരദാനമാണ്‌. ഓരോ കലാകാരന്മാരും കലയോടുള്ള സ്‌നേഹം കാത്തുസൂക്ഷിക്കണമെന്നും ടോവിനോ പറഞ്ഞു. ഏഴുദിന രാത്രങ്ങള്‍ നീണ്ടുനിന്ന കലാ മാമാങ്കത്തിന്‌ ഇതോടെ വൈകുന്നേരം തിരശീല വീണു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അഭിനവ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ മാത്യു ടി തോമസ്‌ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമതി ഭാരവാഹികളായ പി.ടി സതീഷ്‌ കുമാര്‍ , ബിനല്‍ കുമാര്‍, ഫ്രാന്‍സിസ്‌ വി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW