-->
വൈക്കം : ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിയില്‍ വെച്ച് കണ്ടുമുട്ടി സംഭാഷണം നടത്തിയതിന്റെ നൂറാമത് വാര്‍ഷികം. ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠനഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് 6 ന് നടത്തും. മാര്‍ച്ച് 6 ന് കൊല്ലം ആശ്രമത്തില്‍ നടക്കുന്ന ശദാബ്‌തി സമ്മേനം രാവിലെ 9 ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി ഡോ: സച്ചിദാനന്ദസ്വാമികള്‍ ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമികള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളന നഗറിലേയ്‌ക്കുള്ള കൊടിമരവും പതാകയും വ്യാഴാഴ്‌ച രാവിലെ വൈക്കത്ത് നിന്നും ഗാന്ധിജിയുടെ പാദസ്‌പര്‍ശനമേറ്റ ജെട്ടി മൈതാനിയില്‍ നിന്നും പുറപ്പെട്ടു. പതാക - കൊടിമരയാത്രയുടെ ഫ്‌ളാഗ് ഓഫ് ശിവഗിരിമഠം സ്വാമി അസംഗ ആനന്ദഗിരി നിര്‍വ്വഹിച്ചു. ജാഥ ക്യാപ്‌റ്റന്‍ കെ. ആനന്ദ് കെ. ഉദയന്‍ ഏറ്റുവാങ്ങി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഡി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. മെമ്പര്‍ മോഹന്‍ ഡി. ബാബു, തലയോലപറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം. കെ. ഷിബു, നഗരസഭ ചെയര്‍മാന്‍ അബ്‌ദുള്‍ സലാം റാവൂത്തര്‍, യു. ഡി. എഫ്. കണ്‍വീനര്‍ ബി. അനില്‍ കുമാര്‍, ഡി. സി. സി. ജനറല്‍ സെക്രട്ടറി പി. വി. പ്രസാദ്, നേതാക്കളായ പി. എന്‍. ബാബു, എ. സനീഷ് കുമാര്‍, പി. പി. സിബിച്ചന്‍, വിജയമ്മ ബാബു, തലയാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ബിനിമോന്‍, കെ. കെ. കൃഷ്‌ണ കുമാര്‍, സോണി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.