-->
രാജകുമാരി: രാജാക്കാട് ക്രിസ്‌തുരാജ് ഫൊറോന പള്ളിയുടെ കീഴിലുള്ള ഞെരിപ്പാലം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് കപ്പേളയുടെ വാതില്‍ ചില്ല് സമൂഹിക വിരുദ്ധര്‍ ഇടിച്ചു തകര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി 8.30 ന് ശേഷമാണ് സംഭവം നടന്നത്. തൊട്ടടുത്തുള്ള വ്യാപാരി ഫ്രാന്‍സീസ് കട അടച്ചു പോയതിന് ശേഷമാണ് ചില്ല് തകര്‍ത്തത്. രാവിലെ കട തുറക്കാന്‍ വന്ന ഫ്രാന്‍സീസ് വിവരം പാരീഷ് കൗണ്‍സില്‍ അംഗങ്ങളെ വിളിച്ചറിയിക്കുകയും അവര്‍ ചില്ല് തകര്‍ന്ന വിവരം പള്ളിയില്‍ അറിയിക്കുകയും ചെയ്‌തു. വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്‌ക്കല്‍, ട്രസ്‌റ്റി ബിനോയി കൂനംമാക്കല്‍ എന്നിവര്‍ സ്‌ഥലത്തെത്തി രാജാക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. പോലീസ് സ്‌ഥലം സന്ദര്‍ശിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു.