Thursday, March 12, 2026 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.01 AM

എസ്‌.എസ്‌.എല്‍.സി. പരീക്ഷ ആരംഭിച്ചു; ജില്ലയില്‍ ഇത്തവണ 10,765 കുട്ടികള്‍

uploads/news/2026/03/828743/1.jpg

തൊടുപുഴ: ജില്ലയില്‍ ഇത്തവണ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതുന്നത്‌ 10,765 കുട്ടികള്‍. ഈ മാസം 30 വരെയാണ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ നടക്കുന്നത്‌. 5599 ആണ്‍കുട്ടികളും 5166 പെണ്‍കുട്ടികളും ജില്ലയില്‍ പരീക്ഷയെഴുതും.
കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌.എസിലാണ്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്‌. 345 പേര്‍ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ്‌ കുട്ടികള്‍ പരീക്ഷയെഴുതുന്നത്‌ മുക്കുളം എസ്‌.ജി.എച്ച്‌.എസിലാണ്‌. മൂന്നു പേര്‍ മാത്രം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത്‌ കല്ലാര്‍ ജി.എച്ച്‌.എസ്‌.എസിലാണ്‌. 256 പേര്‍.
ഏറ്റവും കുറവ്‌ കുട്ടികള്‍ പരീക്ഷയെഴുതുന്നത്‌ എഴുകുംവയല്‍ ജി.എച്ച്‌.എസിലാണ്‌. ആറു പേര്‍ പരീക്ഷയെഴുതും. എട്ട്‌, ഒന്‍പത്‌ ക്ലാസുകളിലെയും എല്‍.പി, യു.പി വിഭാഗം പരീക്ഷകളും മാര്‍ച്ച്‌ ആറിന്‌ ആരംഭിച്ച്‌ 30ന്‌ സമാപിക്കും.
കഴിഞ്ഞവര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ 99.59 ശതമാനം വിജയം നേടി സംസ്‌ഥാനത്ത്‌ ഏഴാം സ്‌ഥാനത്തായിരുന്നു ഇടുക്കി.
പരീക്ഷ എഴുതിയ 11,215 വിദ്യാര്‍ഥികളില്‍ 11,169 പേരാണ്‌ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌. ഇത്തവണയും മികച്ച വിജയം നേടാ നാകുമെന്ന പ്രതീക്ഷയിലാണ്‌ സ്‌കൂള്‍ അധികൃതരും അധ്യാപകരും.

Ads by Google
Advertisement
Friday 06 Mar 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW