Thursday, March 12, 2026 Last Updated 43 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.00 AM

ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ്‌ കാര്‍ഷികമേഖലയ്‌ക്കും വിനോദസഞ്ചാര വികസനത്തിനും മുന്‍ഗണന

ചെറുതോണി: ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ മേഖലകളുടെ സമഗ്രവികസന സാധ്യതകള്‍ കണക്കിലെടുത്ത്‌ കാര്‍ഷികമേഖലയ്‌ക്കും വിനോദസഞ്ചാര വികസന ത്തിനും മുന്‍ഗണന നല്‍കി, ആരോഗ്യം-വിദ്യാഭ്യാസം അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ സാമൂഹിക സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പരിഗണന നല്‍കിക്കൊണ്ടുള്ള ബ്ലോക്ക്‌ പഞ്ചായത്തിന്റെ മിച്ച ബജറ്റ്‌ അംഗീകരിച്ചു.
സുരക്ഷിത ഭവന നിര്‍മാണം, മൃഗസംരക്ഷണമേഖല, വനിതാശാക്‌തീകരണം, കാര്‍ഷികമേഖല, ശുചിത്വം തുടങ്ങിയവയ്‌ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. 94,9617,536 രൂപ വരവും 94,79,27,152 രൂപ ചെലവും 16,90,384 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2026-27 വര്‍ഷത്തെ ബജറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ എ.പി. ഉസ്‌മാന്‍ അവതരിപ്പിച്ചു. ബജറ്റ്‌ സമ്മേളനത്തില്‍ പ്രസിഡന്റ്‌ സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ഷൗജാമോള്‍. പി. കോയ, സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പഴ്‌സണ്‍മാരായ മോളി ടോമി, വി. എ ഉലഹന്നാന്‍, സോന ട്രീസാ ജോബി. ബ്ലോക്ക്‌ പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങളായ അജിത്‌ കുമാര്‍, അഡ്വ. മാളവിക ബാബു, ഡോളി സുനില്‍, സുബി കുന്തളായില്‍, ടെസി ജോസഫ്‌,വിജി കണ്ണന്‍, മാത്യു, സെബാസ്‌റ്റ്യന്‍, സ്‌റ്റീഫന്‍ ജേര്‍ജ്‌, ബിജു നിള, ഹെഡ്‌ അക്കൗണ്ടന്റ്‌ സജികുമാര്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍.ജയരാജ്‌ എം. നായര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വര്‍ഗീസ്‌ വെട്ടിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW