Thursday, March 12, 2026 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.00 AM

രാജാക്കാട്‌ അഗ്നിരക്ഷാനിലയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിച്ചു

രാജാക്കാട്‌: സംസ്‌ഥാനത്ത്‌ ദുരന്തനിവാരണ രംഗത്ത്‌ അതുല്യമായ സേവനമാണ്‌ അഗ്നിരക്ഷാസേന നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാക്കാട്‌ അഗ്നിരക്ഷാ നിലയത്തിന്റെ ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഗ്നിരക്ഷാ സേനയെ ആധുനികവത്‌കരിക്കുന്നതിന്‌ അനുകൂലമായ സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.
കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ 251 കോടി രൂപയാണ്‌ സേനയുടെ നവീകരണത്തിന്‌ ചെലവാക്കിയത്‌. പുതിയതായി 12 അഗ്നി രക്ഷാ നിലയങ്ങള്‍ ആരംഭിച്ചു. നിലവില്‍ സംസ്‌ഥാനത്ത്‌ 132 അഗ്നി രക്ഷാനിലയങ്ങളുണ്ട്‌. ഇപ്പോള്‍ അത്യാധുനിക സജ്‌ജീകരണങ്ങളാല്‍ സേന സുസജ്‌ജമാണെന്നും 2018 പ്രളയത്തിന്‌ ശേഷം സമഗ്രമായ മാറ്റങ്ങളാണ്‌ അഗ്നിരക്ഷാ വകുപ്പില്‍ വരുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലാശയ അപകടങ്ങള്‍ നേരിടാന്‍ പര്യാപ്‌തമായ വിദഗ്‌ധ ടീം അഗ്നി രക്ഷാ സേനക്കുണ്ട്‌. ദുരന്ത നിവാരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രൂപികരിച്ച സിവില്‍ ഡിഫന്‍സ്‌ സംവിധാനം കാര്യക്ഷമമായി മുന്നോട്ട്‌ പോകുകയാണ്‌. പതിനായിരത്തോളം സിവില്‍ ഡിഫന്‍സ്‌ വാളന്റിയര്‍മാര്‍ സേവന സജ്‌ജരായി രംഗത്തുണ്ട്‌.
ചരിത്രത്തില്‍ ആദ്യമായി 100 ഫയര്‍ വുമണ്‍ തസ്‌തിക അനുവദിച്ചത്‌ ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ്‌. അഗ്നി സുരക്ഷാ മേഖലയില്‍ ശാസ്‌ത്രിയമായ മാറ്റം കൊണ്ടുവരുന്നതിനാണ്‌ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ഫയര്‍ ആന്റ്‌ സേഫ്‌റ്റി സയന്‍സ്‌ റിസേര്‍ച്ച്‌ സെന്റര്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ആര്‍ സിറ്റിയില്‍ രാജാക്കാട്‌ അഗ്നി രക്ഷാ നിലയം അംഗണണത്തില്‍ ചേര്‍ന്ന പ്രാദേശിക യോഗത്തില്‍ എം.എം മണി എം.എല്‍.എ അധ്യക്ഷനായി ശിലാഫലക അനാച്‌ഛാദനവും നിര്‍വഹിച്ചു. യോഗത്തില്‍ രാജാക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കിങ്ങിണി രാജേന്ദ്രന്‍, രാജകുമാരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ഈശ്വരന്‍, സേനാപതി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അരുണ്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ തിലോത്തമ സോമന്‍, ജി. ശങ്കര്‍കുമാര്‍, രാജാക്കാട്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബെന്നി പാലക്കാട്ട്‌, നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പി.രാജാറാം, വിപിന്‍ ഇ അഗസ്‌റ്റിന്‍, രാജാക്കാട്‌ മുന്‍ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം.എസ്‌ സതി, നിഷ രതീഷ്‌, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മിനി ബേബി, ടി.കെ സുജിത്ത്‌, സന്ധ്യ ബൈജു, ശ്രീജ സനല്‍, ബാബു ജോസഫ്‌, രാജു സി ആര്‍, ജോഷി കന്യാകുഴിയില്‍, കെ.എം സുധീര്‍, ഗീത പ്രസാദ്‌, വിവിധ രാഷ്ര്‌ടീയ കക്ഷി നേതാക്കളായ സുമ സുരേന്ദ്രന്‍, ആര്‍ ബാലന്‍പിള്ള, പ്രിന്‍സ്‌ മാത്യു, ഷാജി വയലില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW