Thursday, March 12, 2026 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.00 AM

വിനോദ സഞ്ചാരികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നടപ്പിലാക്കണമെന്ന്‌ ആവശ്യം

കുഞ്ചിത്തണ്ണി: വിനോദസഞ്ചാര മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്വിപ്‌ ലൈന്‍ പോലുള്ള വിനോദ പരിപാടിയില്‍ കയറുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നടപ്പിലാക്കുവാന്‍ പഞ്ചായത്തും ടൂറിസം വകുപ്പും, സര്‍ക്കാരും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു.
ഇടുക്കി ജില്ലയില്‍ കാന്തല്ലൂന്‍, വാളറ, കുമ്പന്‍പാറ, ഇരുട്ടുകാനം, ആനച്ചാല്‍, ശ്രീനാരായണപുരം, വാഗമണ്‍, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ സ്‌കൈ ഡൈനിങ്‌, ഊഞ്ഞാല്‍, ആനസവാരി, ആകാശ ബലൂണ്‍, സ്വിപ്‌ലൈന്‍, ?ാസ്‌ ബ്രിഡ്‌ജ് തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ സ്വകാര്യമേഖലയില്‍ നടത്തിവരുന്നത്‌. കുറച്ചു നാളുകള്‍ക്ക്‌ മുമ്പ്‌ ആനച്ചാലില്‍ സ്‌കൈ ഡൈനിങില്‍ കയറിയ സഞ്ചാരികള്‍ കുടുങ്ങിയിരുന്നു. ഇരുട്ടുകാനത്ത്‌ സ്വിപ്‌ ലൈനില്‍ നിന്ന്‌ താഴെവീണ്‌ ജീവനക്കാരന്‌ പരുക്കും പറ്റിയിരുന്നു. അയാള്‍ ഇപ്പോഴും ചികിത്സയിലാണ്‌. ഈ സാഹചര്യത്തില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നടപ്പാക്കേണ്ടതാണ്‌. കുറച്ചുനാള്‍മുമ്പ്‌ കല്ലാര്‍ ഭാഗത്ത്‌ ആനസവാരി നടത്തിയപ്പോള്‍ ആന ഇടഞ്ഞ്‌ ആനക്കാരനെ കൊന്ന സംഭവവും നടന്നിട്ടുണ്ട്‌.

Ads by Google
Advertisement
Friday 06 Mar 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW