Monday, March 16, 2026 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.00 AM

പ്രചാരണത്തിന്‌ തുടക്കമിട്ട്‌ മുന്നണികള്‍

കട്ടപ്പന: സ്‌ഥാനാര്‍ഥി ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കംകുറിച്ച്‌ മുന്നണികള്‍. ഇടതു-വലത്‌ മുന്നണികളില്‍ സ്‌ഥാനാര്‍ഥി ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്‌. അന്തിമ പട്ടികയിലേക്ക്‌ ചുരുങ്ങിയിട്ടില്ലെങ്കിലും സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള ഏകദേശ ധാരണകള്‍ മുന്നണികള്‍ക്കുള്ളില്‍ ആയതായിട്ടാണ്‌ വിവരം. ഇതോടെ പ്രചരണത്തിന്‌ തുടക്കമിടാനുള്ള നീക്കത്തിലാണ്‌ മുന്നണികള്‍. പീരുമേട്‌ മണ്ഡലത്തില്‍ വികസന ജാഥയുമായി എല്‍.ഡി.എഫ്‌ കളം നിറഞ്ഞുകഴിഞ്ഞു. സ്‌ഥാനാര്‍ഥി ലിസ്‌റ്റില്‍ ഒന്നാമതുള്ള സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറാണ്‌ ജാഥാ ക്യാപ്‌റ്റന്‍.
യു.ഡി.എഫ്‌ കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്ന പട്ടികയില്‍ സിറിയക്‌ തോമസിന്റെ പേരാണുള്ളത്‌. ഇതോടെ മണ്ഡലത്തില്‍ സിറിയക്‌ അനുകൂലികളും പ്രചരണത്തിന്‌ തുടക്കമിട്ടു കഴിഞ്ഞു. സ്‌ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപമുണ്ടാകാത്തതിനാല്‍ പേര്‌ പറഞ്ഞ്‌ വോട്ട്‌ പിടുത്തം നടക്കുന്നില്ലെങ്കിലും ചുവരെഴുത്തുകള്‍ മുതലുള്ള പ്രചരണ പരിപാടികളാണ്‌ മുന്നണികള്‍ ആരംഭിച്ചിരിക്കുന്നത്‌. ബി.ജെ.പിയും പ്രചരണ രംഗത്ത്‌ ഇത്തവണ ശക്‌തമായി തന്നെ രംഗത്തുണ്ട്‌. ചുവരെഴുത്തുകള്‍ക്ക്‌ തുടക്കമിട്ടാണ്‌ ബി.ജെ.പി ഇത്തവണ പ്രചരണത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌. ഇടത്‌- വലത്‌ മുന്നണികളില്‍ പോഷക സംഘടനകളുടെ യോഗങ്ങളും കുടുംബയോഗങ്ങളും പ്രാദേശിക തലത്തിലെ കൂട്ടായ്‌മകളും ശക്‌തിപ്പെടുത്താനുള്ള നീക്കങ്ങളും അതിവേഗം മുന്നോട്ടു പോകുകയാണ്‌.
മത- സാമുദായിക സംഘടനാ നേതാക്കളെ ഒപ്പം നിര്‍ത്താനായിട്ടുള്ള പദ്ധതികളും വിവിധ മുന്നണികള്‍ നീക്കുന്നുണ്ട്‌. ജില്ലയില്‍ ഇത്തവണ തീ പാറുന്ന പോരാട്ടം തന്നെ നടക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇടത്‌-വലത്‌ മുന്നണികള്‍ക്ക്‌ ശക്‌തമായ വേരോട്ടമുള്ള ജില്ലയില്‍ ഇത്തവണയും തമിഴ്‌നാട്ടിലെ ഡി.എം.കെയും എ.ഐ.ഡി.എം.കെയും മത്സര രംഗത്തുണ്ടാകുമെന്നും സൂചനകളുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഉപ്പുതറ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അടക്കമുള്ളവര്‍ ഡി.എം.കെയിലേക്ക്‌ കൂടുമാറിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചുവടുവയ്‌പ്പാണ്‌ ഇതെന്നും വിലയിരുത്തുന്നുണ്ട്‌. തമിഴ്‌ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇവര്‍ക്ക്‌ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ്‌ പീരുമേട്‌ മണ്ഡലത്തില്‍ ഇടത്‌ സ്‌ഥാനാര്‍ഥി വിജയിച്ചു കയറിയത്‌. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കടന്ന്‌ വരവ്‌ തെരഞ്ഞെടുപ്പ്‌ ഫലം തന്നെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതാണെന്നും മുന്നണികള്‍ വിലയിരുത്തുന്നുണ്ട്‌.

Ads by Google
Advertisement
Friday 06 Mar 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW