-->
കട്ടപ്പന: 40 കിലോഗ്രാം പച്ച ഏലക്കാ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. റോസാപ്പൂക്കണ്ടം കിണറ്റിന്‍കരയില്‍ അജ്‌മല്‍ അന്‍സാരി(19), പീരുമേട് ഗസ്‌റ്റ് ഹൗസ് കോര്‍ട്ടേഴ്‌സില്‍ രതീഷ് സെല്‍വം(30) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി 28ന് വൈകിട്ട് മൂന്നരയോടെ കടശിക്കടവിനു സമീപത്തെ എസ്‌റ്റേറ്റിലെ എലക്കായാണ് കവര്‍ന്നത്. സ്‌റ്റോറിലേക്ക് കൊണ്ടുപോകാന്‍ റോഡരുകില്‍ പച്ച എത്തിച്ചശേഷം തൊഴിലാളികള്‍ തോട്ടത്തിലേക്ക് പോയപ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ ഒരു ചാക്ക് ഏലക്ക കവരുകയായിരുന്നു.
പ്രതികളുടെ ദൃശ്യം സിസിടിവിയില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തവെ ഇന്നലെ പുറ്റടിയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്. വണ്ടന്‍മേട് എസ്. ഐ ബിനോയി ഏബ്രഹാം, എസ്‌ഐ ജി.പ്രകാശ്, സി.പി.ഒമാരായ ജെയ്‌മോന്‍, കൃഷ്‌ണകുമാര്‍, എഎസ്‌ഐ ഷിജോ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.