-->
കോലഞ്ചേരി: വികസന മുരടിപ്പിനെതിരേ എന്‍.ഡി.എ കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ട്വന്റി-20 സംസ്‌ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ എന്‍. ഡി.എയുടെ എം.എല്‍.എയെ സത്യപ്രതിജ്‌ഞ ചെയ്യിച്ചിട്ട് മാത്രമേ വിശ്രമം ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കോലഞ്ചേരി മെഡിക്കല്‍ കോളജ് ജംഗ്‌ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോലഞ്ചേരി ടൗണിലെത്തി എം.എല്‍.എ ഓഫീസിന് സമീപം പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിക്ഷേധ യോഗത്തില്‍ ബി. ജെ.പി. കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.ആര്‍. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബി.ജെ.പി എറണാകുളം ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി.
യോഗത്തില്‍ എം.എല്‍.എയ്‌ക്ക് എതിരെ കുറ്റപത്രം ബി.ജെ. പി . എറണാകുളം ഈസ്‌റ്റ് ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര അവതരിപ്പിച്ചു.
നിയോജമണ്ഡലം ഇന്‍ ചാര്‍ജ്‌ജും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അരുണ്‍ പി. മോഹനന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഇ.ടി. നടരാജന്‍, അഡ്വ. സൂരജ് ജോണ്‍, എന്‍.ഡി.എ കുന്നത്തുനാട് നിയോജക മണ്ഡലം കണ്‍വീനര്‍ വി.എന്‍. വിജയന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ. ചന്ദ്രമോഹന്‍, സരള പൗലോസ്, ബി.ജെ.പി എറണാകുളം ഈസ്‌റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.എം. മോഹനന്‍, കെ.എന്‍. ഗോപാലകൃഷ്‌ണന്‍, പ്രസന്ന വാസുദേവന്‍, ജില്ലാ മീഡിയ കണ്‍വീനര്‍ ഒ.എം. അഖില്‍, ബി. ജെ.പി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ്, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീജ ലാല്‍ ജീ, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് നൈസണ്‍ ജോണ്‍, ട്വന്റി20 കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, ബി.ഡി.ജെ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. വാസു ,ട്വന്റി20 മണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.