Tuesday, March 10, 2026 Last Updated 27 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.59 AM

പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബ സംഗമം നടത്തി

കോലഞ്ചേരി: കേരള സ്‌റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് യൂണിയന്‍(കെ.എസ്‌. എസ്‌.പി.യു) പരിയാരം മേഖല കുടുംബ സംഗമം നടത്തി.
പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോന്‍ പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. മേഖലാ ചെയര്‍പേഴ്‌സണ്‍ ടി.പി. വിശാലം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം.എന്‍. കൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി.സീനിയര്‍ അംഗം കെ. എസ്‌. വര്‍ഗീസ്‌, കെ.എസ്‌.എസ്‌.പി.യു. പൂതൃക്ക യൂണിറ്റ്‌ പ്രസിഡന്റ്‌ പി.കെ. ബാലന്‍കര്‍ത്ത, അനൂ കൃഷ്‌ണന്‍, വടവുകോട്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ജോസ്‌ വി. ജേക്കബ്‌, സെക്രട്ടറി ജോസ്‌ കെ. ജോസഫ്‌, ട്രഷറര്‍ പി.കെ. സുരേഷ്‌, യൂണിറ്റ്‌ രക്ഷാധികാരി വി.എം. ജോര്‍ജ്‌, വെബ്‌ മാസ്‌റ്റര്‍ എം.കെ. വിശ്വംഭരന്‍, മേഖല സെക്രട്ടറി കെ.സി. രവി, ഷോളി ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു.
യൂണിറ്റ്‌ ട്രഷറര്‍ ബിനോയ്‌ ചാക്കോ പുതുതായി ചേര്‍ന്ന അംഗങ്ങള്‍ക്ക്‌ മെമ്പര്‍ഷിപ്‌ വിതരണം ചെയ്‌തു. യൂണിറ്റ്‌ സെക്രട്ടറി സി.കെ. രാമചന്ദ്രന്‍ മേഖലയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW