Tuesday, March 10, 2026 Last Updated 26 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.59 AM

അങ്കമാലി- പെരുമ്പാവൂര്‍ ബസുകള്‍ റൂട്ട്‌ തെറ്റിച്ച്‌ ഓടുന്നതായി പരാതി

പെരുമ്പാവൂര്‍: അങ്കമാലി- പെരുമ്പാവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ റൂട്ട്‌ തെറ്റിച്ച്‌ ഓടുന്നതിനെതിരെ നഗരസഭ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ മുവാറ്റുപുഴ ആര്‍.ടി.ഒ, പെരുമ്പാവൂര്‍ അസി. പൊലീസ്‌ സൂപ്രണ്ട്‌, കുന്നത്തുനാട്‌ തഹസീല്‍ദാര്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‍കി. അങ്കമാലിയില്‍ നിന്നും വരുന്ന ബസുകള്‍ ടൗണിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ ജി.കെ. പിള്ള റോഡുവഴി കയറി കുറുക്കുവഴിയില്‍ ബസ്‌ സ്‌റ്റാന്റില്‍ കയറുന്നു. ഔഷധി ജങ്‌ഷനിലെത്തി ധര്‍മ്മശാസ്‌താ ക്ഷേത്രം വഴി മിനി സിവില്‍ സേ്‌റ്റഷന്‍, ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താലൂക്കാശുപത്രി, പച്ചക്കറി മാര്‍ക്കറ്റ്‌ എന്നിവിടങ്ങളിലിറങ്ങേണ്ട യാത്രക്കാരെയാണ്‌ ബസില്‍ നിന്നും പാതിവഴിയില്‍ ഇറക്കിവിടുന്നത്‌.
ഫെബ്രുവരി 26ന്‌ രാവിലെ 8.30ന്‌ കാഞ്ഞിരക്കാട്‌ ജങ്‌ഷനില്‍ നിന്നും ബസില്‍ കയറിയ നഗരസഭ മൂന്നാം വാര്‍ഡ്‌ ആശ വര്‍ക്കര്‍ ദേവമ്മ മുരളീധരന്‍ (53) ആശുപത്രി ജങ്‌ഷനില്‍ ഇറങ്ങണമെന്ന്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ വഴിയില്‍ ഇറക്കിവിടുകയും റോഡില്‍ വീണ്‌ പരിക്കേറ്റ്‌ താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തതായി പരാതിയുണ്ട്‌. സംഭവത്തില്‍ പൊലീസ്‌ ബസ്‌ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. റൂട്ട്‌ തെറ്റിച്ച്‌ സര്‍വീസ്‌ നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാരായ വി.പി. ബാബു, ഡോ. അജി സി പണിക്കര്‍, കെ.പി. റെജിമോന്‍, വി.ഒ. ചെറിയാന്‍ എന്നിവരാണ്‌ നിവേദനം നല്‍കിയത്‌.

Ads by Google
Advertisement
Friday 06 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW