Thursday, March 12, 2026 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

എ.സി. റോഡ്‌ പുനര്‍നിര്‍മാണത്തില്‍ വഴിമുട്ടി; മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കും

uploads/news/2026/03/828731/3.jpg

കുട്ടനാട്‌: എ.സി റോഡിലെ പള്ളിക്കൂട്ടുമ്മ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ വീട്ടിലേക്ക്‌ വഴിമുട്ടിയ കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ പരാതി നല്‍കാന്‍ ഒരുങ്ങുന്നു.
രാമങ്കരി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ പള്ളിക്കൂട്ടുമ്മ നാല്‌പത്ത ഞ്ചില്‍ച്ചിറ ഷിജുവിന്റെ കുടുംബവും സമീപവാസികളുമാണ്‌ എ.സി റോഡ്‌ ഉദ്‌ഘാടനത്തിന്‌ മങ്കൊമ്പില്‍ എത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്‌. എ.സി റോഡില്‍ പള്ളിക്കൂട്ടുമ്മ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്‌ മുതല്‍ തുടങ്ങിയ തങ്ങളുടെ യാത്രാപ്രശ്‌നം റോഡിന്റെ ഉദ്‌ഘാടനംവരെ നീണ്ടിട്ടും പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെയാണ്‌ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ഒരുങ്ങുന്നത്‌. എ.സി റോഡില്‍ പള്ളിക്കൂട്ടുമ്മയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെയാണ്‌ ഇവരുടെ കഷ്‌ടകാലം തുടങ്ങിയത്‌. വാഹനങ്ങള്‍ക്ക്‌ കടന്നുപോകാനായി ഇവരുടെ വീടുകളിലേക്കുള്ള അപ്രോച്ച്‌ റോഡുമായി ബന്ധപ്പെടു ത്തി പുതിയ ബൈറോഡ്‌ നിര്‍മിച്ചു.
പിന്നീട്‌ പാലം പൂര്‍ത്തിയായി ഗതാഗതം പുനസ്‌ഥാപിക്കുന്നതിന്‌ ഭാഗമായി ബൈ റോഡ്‌ പൊളിച്ചപ്പോള്‍ ഇവരുടെ വീടുകളിലേക്കുള്ള അപ്രോച്ച്‌ റോഡ്‌ തകര്‍ന്നു. ഇതോടെ വഴിമുട്ടിയ ഇവര്‍ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കരാറുകാരെ സമീപിച്ചു. കല്‍ക്കട്ട്‌ നിര്‍മ്മിച്ച്‌ അപ്രോച്ച്‌ റോഡ്‌ പൂര്‍വ്വ സ്‌ഥിതിയിലാക്കി നല്‍കാമെന്ന്‌ അവര്‍ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ അതുണ്ടായില്ല. തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതരെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു.
ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്‌ഥിതിയായി. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്‌ ഇവര്‍ ഇത്രയും നാള്‍ വഴിനടക്കുന്നത്‌.
റോഡില്‍നിന്ന്‌ അപ്രോച്ച്‌ റോഡിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തില്‍ ഇരു ചക്രവാഹങ്ങള്‍ നിയന്ത്രണംതെറ്റി തോട്ടിലേക്ക്‌ വീണ്‌ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. അതിനാല്‍ അവസാനശ്രമം എന്ന നിലയില്‍ ആണ്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌നത്തിന്‌ പരിഹാരം തേടുന്നത്‌.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW