Wednesday, March 11, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തില്‍ 72.91 കോടിയുടെ ബജറ്റ്‌

uploads/news/2026/03/828730/2.jpg

ചേര്‍ത്തല: കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലക്കും ഭവനപദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കുഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ്‌. 72,91,78,500 കോടി രൂപ വരവും, 72,56,84,060 രൂപ ചെലവും 34,94,440 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കമ്മിറ്റി അംഗീകാരം നല്‍കി. വൈസ്‌ പ്രസിഡന്റ്‌
ഉദേഷ്‌ യു. കൈമള്‍ ബജറ്റ്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ സുധര്‍മണി തമ്പാന്‍ അധ്യക്ഷത വഹിച്ചു. ഭവന പദ്ധതിക്കായി 9.93 കോടിയും ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്കായി 1.16 കോടിയും വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി 82.81ലക്ഷവും മാലിന്യ സംസ്‌കരണത്തിനു 40.82 ലക്ഷവും വകയിരുത്തി. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 32 ലക്ഷവും വയോജന ക്ഷേമത്തിനായി 20.95 ലക്ഷവും ഉള്‍പെടുത്തിയിട്ടുണ്ട്‌. ക്ഷീരകര്‍ഷകര്‍ക്ക്‌ പാലിന്‌ സബ്‌സി ഡിക്കായി 14 ലക്ഷം രൂപയും വനിത ഗ്രൂപ്പുകള്‍ക്ക്‌ ഇടവിള കൃഷി കിറ്റ്‌ വിതരണത്തിനായി 13.5 ലക്ഷവും നെല്‍ക്കൃഷിക്ക്‌ കൂലി ചെലവ്‌ സബ്‌സിഡിക്കായി 12 ലക്ഷവും വനിതക
ള്‍ക്ക്‌ കുരുമുളക്‌ കൃഷിക്കായി 10.21ലക്ഷവും വകയിരുത്തി. സ്‌ഥിരം സമിതി അംഗങ്ങളായ ജി. ശശികല, ബൈരഞ്‌ജിത്ത്‌, അനിജി മനോജ്‌, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എ.കെ. പ്രസന്നന്‍, എം.സന്തോഷ്‌കുമാര്‍, എ. അഭിനയ, റാണി ജോര്‍ജ്‌, ജിജി സോളമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW