Thursday, March 12, 2026 Last Updated 54 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

ഉഷാ ജോസഫിനും കുടുംബത്തിനുമൊപ്പം എന്നുമുണ്ടാകും: കെ.സി. വേണുഗോപാല്‍

uploads/news/2026/03/828729/1.jpg

അമ്പലപ്പുഴ: ഉഷാ ജോസഫിനും കുടുംബത്തിനുമൊപ്പം എന്നുമുണ്ടാകുമെന്ന്‌ കെ.സി.വേണുഗോപാല്‍ എം.പി. വയറ്റില്‍ അഞ്ചു വര്‍ഷം കത്രികയുമായി ജീവിച്ച പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനെ വീട്ടില്‍ സന്ദര്‍ശിച്ചശേഷംപ്രതികരിക്കു കയായിരുന്നു എം.പി. ഉഷയ്‌ക്കുണ്ടായ അനുഭവം സങ്കടകരമാണ്‌. അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി നടന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കിയില്ല.
സര്‍ക്കാര്‍ ലാഘവത്തോടെയാണ്‌ ഇതിനെ സമീപിച്ചത്‌. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ 24 മണിക്കൂറിനകം നല്‍കാന്‍ ഇടപെടല്‍ നടത്തണമെന്ന്‌ താന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകാതെ വന്നതോടെയാണ്‌ താന്‍ ഇടപെട്ട്‌ അമൃത ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയത്‌. ഗവ. ചെയ്യാത്തതു കൊണ്ടാണ്‌ താനിത്‌ ചെയ്‌തത്‌. ഇതുമായി ബന്ധപ്പെട്ട്‌ പ്രതിഷേധിച്ചവര്‍ കുഴപ്പക്കാരായി മാറിയെന്നും എം.പി പറഞ്ഞു.
ശസ്‌ത്രക്രിയക്ക്‌ ശേഷം രണ്ട്‌ ദിവസം മുന്‍പാണ്‌ ഉഷാ ജോസഫ്‌ പുന്നപ്രയിലെ തന്റെ വീട്ടിലെത്തിയത്‌. ഉഷാ ജോസഫിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും എം.പി ആരാഞ്ഞു.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW