Wednesday, March 11, 2026 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

തിമിംഗലത്തിന്റെ വാരിയെല്ല്‌ കടല്‍ത്തീരത്ത്‌ അടിഞ്ഞു

uploads/news/2026/03/828728/4.jpg

അമ്പലപ്പുഴ: കടല്‍ത്തീരത്ത്‌ തിമിംഗലത്തിന്റെ വാരിയെല്ല്‌ അടിഞ്ഞു. പുറക്കാട്‌ പുന്തല ക്ഷേത്രത്തിന്‌ പടിഞ്ഞാറാണ്‌ കടല്‍ഭിത്തികള്‍ക്കിടെ ഇവയെ കണ്ടെത്തിയത്‌. ഏകദേശം രണ്ടര മീറ്റര്‍ നീളമുള്ള ഇത്‌ അല്‍പ്പം ദ്രവിച്ച നിലയിലാണുള്ളത്‌.
സമീപവാസിയായ പുത്തന്‍പറമ്പ്‌ ഗോപാലകൃഷ്‌ണനാണ്‌ ഇത്‌ ആദ്യം കണ്ടത്‌. ആനക്കൊമ്പായിരിക്കുമെന്നാണ്‌ കരുതിയത്‌. പിന്നീട്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ തീരത്തുനിന്ന്‌ കരയിലെത്തിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വനംവകുപ്പ്‌ അധികൃതരെത്തി. പിന്നീട്‌ നടത്തിയ പരിശോധനയിലാണ്‌ ഇത്‌ തിമിംഗലത്തിന്റെ വാരിയെല്ലാണെന്ന്‌ തിരിച്ചറിഞ്ഞത്‌. ഏതാനും മാസം മുന്‍പുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന്‌ ചത്ത തിമിംഗലത്തിന്റെ വാരിയെല്ലാകാമെന്ന നിഗമനത്തിലാണ്‌. ഇത്‌ പിന്നീട്‌ വനംവകുപ്പിന്റെ റേഞ്ച്‌ ഓഫീസിലേക്ക്‌ മാറ്റുമെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചത്‌.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW