Thursday, March 12, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

സുഗമമായ നടത്തിപ്പിന്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും

എടത്വാ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വാ സെന്റ്‌ ജോര്‍ജ്‌് ഫൊറോനാ പള്ളിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ്‌ 14 വരെ നടക്കുന്ന പെരുന്നാളിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ എ.ഡി.എം ആശാ സി. ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത വകുപ്പുതല അവലോകന യോഗം എടത്വാ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സി ബിജോയ്‌ ഉദ്‌ഘാടനം ചെയ്‌തു. കുട്ടനാട്‌ എം.എല്‍.എ തോമസ്‌ കെ. തോമസ്‌ മുഖ്യപ്രഭാഷണം നടത്തി.
എടത്വാ പള്ളി വികാരി ഫാ. ജോസഫ്‌ കളരിക്കല്‍ ആമുഖ പ്രഭാഷം നിര്‍വഹിച്ചു. കൈക്കാരന്‍ വിന്‍സന്റ്‌ തോമസ്‌ പഴയാറ്റില്‍ വിഷയാ വതരണം നടത്തി. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ കൃത്യതയോടെ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ പെരുന്നാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരവും പൂര്‍ണമായി സി.സി.ടി.വി നിരീക്ഷണത്തിലാക്കുമെന്നും ഏപ്രില്‍ അവസാനത്തോടെ തീര്‍ത്ഥാടകര്‍ ക്യാമ്പ്‌ ചെയ്‌തു തുടങ്ങുന്നതിനാല്‍ പോലീസ്‌ സുരക്ഷ ഉറപ്പുവരുത്തുമെന്നും അമ്പലപ്പുഴ ഡിവൈ.എസ്‌.പി കെ.എന്‍ രാജേഷ്‌ അറിയിച്ചു. കെ.എസ്‌.ആര്‍.ടി.സി പ്രത്യേക ബസ്‌ സര്‍വീസുകള്‍ നടത്തുമെന്ന്‌ എടത്വാ ഡിപ്പോ ഇന്‍സ്‌പക്‌ടര്‍ രശ്‌മിനാഥും ജലഗതാഗത വകുപ്പ്‌ കൂടുതല്‍ ബോട്ട്‌ സര്‍വീസുകളും നടത്തുമെന്ന്‌ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഇന്‍സ്‌പെക്‌ടര്‍ മുജീബും അറിയിച്ചു. പെരുന്നാള്‍ ദിവസങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിന്‌ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പെരുന്നാളുമായി ബന്ധപ്പെട്ട്‌ ആരോഗ്യവകുപ്പ്‌ പ്രത്യേക ക്ലിനിക്‌ ആരംഭിക്കുകയും ആംബുലന്‍സ്‌ സൗകര്യം ഉറപ്പുവരുത്തുമെന്നും കുടിവെള്ളത്തിന്റെ ഗുണനിലവാരം, പരിശോധിക്കുക. സ്‌ക്വോഡ്‌ രൂപീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. അനന്ദന്‍ അറിയിച്ചു. അഗ്നിരക്ഷാസേന, ഫയര്‍എന്‍ജിന്‍, ഡിങ്കി ബോട്ട്‌, സ്‌ക്യൂബ ഡൈവേഴ്‌സ് തുടങ്ങിയ സജ്‌ജീകരണങ്ങള്‍ ഉറപ്പാക്കുമെന്ന്‌ തകഴി ഫയര്‍ ആന്റ്‌ റെസ്‌ക്യു ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു.
പെരുന്നാളിനോടാനുബന്ധിച്ച്‌ വാട്ടര്‍ അതോറിറ്റി കൂടുതല്‍ പൊതുടാപ്പുകള്‍ സ്‌ഥാപിക്കുമെന്ന്‌ എടത്വാ വാട്ടര്‍ അതോറിറ്റി അസ്സി. എന്‍ജിനിയര്‍ മുഹമ്മദ്‌ അഷ്‌റഫും എക്‌സൈസ്‌ പരിശോധന ശക്‌തമാ ക്കുമെന്നും തിരുന്നാളിന്റെ പ്രധാന ദിനമായ ആറ്‌, ഏഴ്‌ ദിവസങ്ങളില്‍ വ്യജമദ്യം, മറ്റ്‌ ലഹരി വസ്‌തുകള്‍ ഉപഭോഗം തടയുന്നതിന്‌ പ്രത്യേക സജ്‌ജീകരങ്ങള്‍ ക്രമപ്പെടുത്തുമെന്ന്‌ കുട്ടനാട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടര്‍ ജയരാജ്‌ അറിയിച്ചു. ലീഗല്‍ മെട്രോളജി സ്‌ക്വാഡ്‌ പ്രവര്‍ത്തനം ഊര്‍ജ്‌ജിതമാക്കുമെന്ന്‌ കുട്ടനാട്‌ ലീഗല്‍ മെട്രാളി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പ്രവീണ്‍ അറിയിച്ചു.
താല്‍ക്കാലിക കടകള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌, ഫുഡ്‌ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും കൃത്രിമ നിറമുള്ള ആഹാര സാധനങ്ങള്‍ നിരോധിക്കുമെന്നും ഫുഡ്‌ സേഫ്‌റ്റി ലൈസന്‍സുള്ളവര്‍ക്ക്‌ കേറ്ററിംഗ്‌ നല്‍കണമെന്നും ഫുഡ്‌ ആന്റ്‌ സെയിഫ്‌റ്റി ഉദ്യോഗസ്‌ഥ ജിഷ രാജ്‌ അറിയിച്ചു. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്ത ക്ഷമമാക്കുമെന്ന്‌ തഹസില്‍ദാര്‍ പ്രിയ പ്രതാപന്‍ പറഞ്ഞു. മറ്റ്‌ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച്‌ കെ.എസ്‌.ഇ.ബി അസി. എന്‍ജിനിയര്‍ സിബിന്‍ ടി.കെ., ഇലക്‌ട്രിക്കല്‍- ഇന്‍സ്‌പക്‌ടറേറ്റ്‌ ഉദ്യോഗസ്‌ഥന്‍ സുമേഷ്‌, സിവില്‍ സപ്ലെസ്‌ ജില്ല സപ്ലൈ ഓഫീസര്‍ ബിന്ദു ജോസഫ്‌, എടത്വാ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വിനി എസ്‌., എം.വി.ഡി ഉദ്യോഗസ്‌ഥന്‍ അനൂപ്‌, പി.അര്‍.ഡി - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ സുമേഷ്‌, ടൂറിസം-ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഫ്‌സല്‍, കുടുംബശ്രീ ജില്ല മിഷന്‍ ഉദ്യേഗസ്‌ഥ ടെസി ജോസ്‌ എന്നിവര്‍ അവലോകന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു. യോഗത്തില്‍ അമ്പലപ്പുഴ ഡിവൈ.എസ്‌.പി കെ.എന്‍ രാജേഷ്‌, കുട്ടനാട്‌ തഹസില്‍ദാര്‍ പ്രിയ പ്രതാപന്‍, ബ്ലോക്ക്‌ മെമ്പര്‍ വി.കെ സേവ്യര്‍, എടത്വാ ഗ്രാമപഞ്ചായത്ത്‌ വൈ. പ്രസിഡന്റ്‌ ബിജു വരമ്പത്ത്‌, ഫാ. ഏലിയാസ്‌ കരിക്കണ്ടത്തില്‍, പ്രഫ. ജറോം പി. വി., ബിനോയ്‌ ഉലക്കപ്പാടി, ആന്‍സി മുണ്ടകത്തില്‍, സുനിതാ മോനിച്ചന്‍, മറ്റ്‌ ജനപ്രതിനിധികള്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW