Thursday, March 12, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

കരാറുകാരുടെമേല്‍ ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുന്നു: കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

ആലപ്പുഴ: സര്‍ക്കാര്‍ മേഖയില്‍ പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ മേല്‍ ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന്‌ ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസി യേഷന്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കരാര്‍ രജിസ്‌ട്രേഷന്‍ ഇനത്തില്‍ അടക്കേണ്ട ഡിപ്പോസിറ്റ്‌ തുക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ്‌ തുകയും കൂട്ടി.
ഇന്‍ഷുറന്‍സ്‌ കാലാവധിയുടെ പൂര്‍ത്തീകരണം വരെയുണ്ടായിരുന്ന ഡിഫക്‌റ്റ് ലയബിലിറ്റി പീരിഡ്‌ (ഡി.എല്‍.പി) വരെയാക്കി. റോ മെറ്റീരിയല്‍സ്‌, പെയന്റ്‌, ഇലക്‌ട്രിക്‌ ഐറ്റംസ്‌ എന്നിവക്ക്‌ ഇന്‍ഷുറന്‍സ്‌ ഒരുവര്‍ഷത്തില്‍ കൂടുതല്‍ നല്‍കാത്ത സാഹചര്യത്തിലാണ്‌ ഈ ഉത്തരവ്‌. ഇ-ടെന്‍ഡര്‍ രജിസ്‌ട്രേഷന്‍ ഫീസ്‌ ആറിരട്ടിയാക്കി. സര്‍ക്കാര്‍വിവിധ മേഖലകളില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും കരാര്‍ മേഖലയെ ശ്വാസംമുട്ടിക്കുന്ന നടപടികളില്‍നിന്ന്‌ ഒഴിവാകണം. പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ എ.എ. ജോസഫ്‌, സെക്രട്ടറി കെ.ജി. പ്രഭാകരന്‍, തോമസ്‌ കളരിക്കല്‍, പി. രജിമോന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW