Thursday, March 12, 2026 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

മുഖ്യമന്ത്രി നാളെ ജില്ലയില്‍; എ.സി. റോഡും പെരുമ്പളം പാലവും നാടിന്‌ സമര്‍പ്പിക്കും

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ആലപ്പുഴയുടെ സ്വപ്‌ന പദ്ധതികളായ എ.സി റോഡും പെരുമ്പളം പാലവും നാടിന്‌ സമര്‍പ്പിക്കും. 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ്‌( എ.സി റോഡ്‌), 65. 5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്‌ഘാടനംരാവിലെ 10ന്‌ മങ്കൊമ്പ്‌ ജങ്‌ഷനില്‍ നടക്കുന്ന പരിപാടിയില്‍മുഖ്യമന്ത്രി നിര്‍വഹിക്കും.
പൊതുമരാമത്ത്‌ വകുപ്പിന്റെ സംസ്‌ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടക്കും.
പൊതുമരാമത്ത്‌ മന്ത്രി അഡ്വ. പി.എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്‌, എം.പി മാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌, എം.എല്‍.എ മാരായ തോമസ്‌ കെ. തോമസ്‌, എച്ച്‌. സലാം, പി. പി ചിത്തരഞ്‌ജന്‍, ജോബ്‌ മൈക്കിള്‍, ദലീമ ജോജോ, അഡ്വ. യു. പ്രതിഭ, എം .എസ്‌ അരുണ്‍കുമാര്‍, രമേശ്‌ ചെന്നിത്തല, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രന്‍ , മുന്‍ മന്ത്രിമാരായ ഡോ ടി.എം തോമസ്‌ ഐസക്‌, ജി. സുധാകരന്‍, വിവിധ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴില്‍ കെ.എസ്‌.ടി.പിയുടെ മേല്‍നോട്ടത്തില്‍ റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവ്‌ പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ്‌ ഹൈവേയായാണ്‌ എ.സി റോഡ്‌ പുനരുദ്ധരിച്ചത്‌. കിഫ്‌ബിയുടെ ധനസഹായത്തോടെ കെ.ആര്‍.എഫ്‌.ബി യുടെ മേല്‍നോട്ടത്തിലാണ്‌ പടഹാരം പാലം നിര്‍മ്മിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW