Thursday, March 12, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

പ്ലസ്‌ടു പരീക്ഷ എഴുതാന്‍ 'അപൂര്‍വ' സഹോദരങ്ങള്‍

ചേപ്പാട്‌: പ്ലസ്‌ടു പരീക്ഷയ്‌ക്കായി എത്തിയത്‌ രണ്ട്‌ കുടുംബത്തില്‍പ്പെട്ട മൂവര്‍ സംഘങ്ങള്‍. ചേപ്പാട്‌ സി.കെ.എച്ച്‌.എസ്‌.എസിലാണ്‌ രണ്ട്‌ കുടുംബത്തിലെ മൂവര്‍സംഘം പരീക്ഷ എഴുതിയത്‌. ചിങ്ങോലി, തുറവശേരില്‍ വടക്കേതില്‍ ആന്‍ഡ്രൂസ്‌ - ഫിലോമിന ദമ്പതികളുടെ മക്കളായ ഏയ്‌ഞ്ചല്‍ മേരി, അനിത മേരി, അന്ന മേരി എന്നിവരാണ്‌ ഒരു ടീം. ഇവര്‍ സയന്‍സ്‌ വിഭാഗത്തില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്‌.
ചിങ്ങോലി, ആയിക്കാട്ട്‌ ബ്രദേഴ്‌സ് കോട്ടേജില്‍ അഫ്‌സല്‍ - സൗഫിന ദമ്പതികളുടെ മക്കള്‍ ആദില്‍ മുഹമ്മദ്‌, അദിനാന്‍ മുഹമ്മദ്‌, അമ്‌ന ഫാത്തിമ എന്നിവരാണ്‌ രണ്ടാമത്തെ ടീം. ആദിലും അദിനാനും കൊമേഴ്‌സ് വിഭാഗത്തിലും അമ്‌ന സയന്‍സ്‌ ബാച്ചിലുമാണ്‌ പഠിക്കുന്നത്‌.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW