Thursday, March 12, 2026 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 10.58 AM

പൂങ്കാവ്‌പള്ളി വിശുദ്ധവാരാചരണം: അവലോകനയോഗം ചേര്‍ന്നു

ആലപ്പുഴ: പൂങ്കാവ്‌ പള്ളിയില്‍ 29 മുതല്‍ ഏപ്രില്‍ അഞ്ചുവരെ നടക്കുന്ന വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി പി.പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി പൂങ്കാവ്‌ പള്ളിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കുള്ളസൗകര്യങ്ങള്‍ വിവിധസര്‍ക്കാര്‍ വകുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന്‌ എം.എല്‍.എ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി.
യോഗത്തില്‍ ഗതാഗത നിയന്ത്രണം, ക്രമസമാധാനം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാര്‍ക്കിങ്‌ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തി. ലഹരിവസ്‌തുക്കളുടെ ഉപയോഗം തടയുന്നതിനായി പ്രത്യേക പട്രോളിങ്‌ ഏര്‍പ്പെടുത്തുമെന്നും സംശയാസ്‌പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ്‌ വകുപ്പ്‌ അറിയിച്ചു. കെ.എസ്‌.ആര്‍.ടി.സി മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രത്യേക സര്‍വീസുകള്‍ നടത്തുകയും തീരദേശ മേഖലയില്‍ അധിക സര്‍വീസുകള്‍ അനുവദിക്കുകയും ചെയ്യും.
കെ.എസ്‌.ഇ.ബിയുടെ നേതൃത്വത്തില്‍ വൈദ്യുതി മുടക്ക മില്ലാതെ ലഭ്യമാക്കുന്നതിനായി പാതിരപ്പള്ളി, ആലപ്പുഴ സബ്‌സ്‌േറ്റഷനുകളില്‍ നിന്ന്‌ സപ്ലൈ നല്‍കും. ആരോഗ്യവകുപ്പ്‌ ഡോക്‌ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം, സാനിറ്റേഷന്‍ സംവിധാനങ്ങള്‍, ആംബുലന്‍സ്‌ സൗകര്യം എന്നിവ ഒരുക്കുമെന്ന്‌ ഡി.എം.ഒ അറിയിച്ചു. ആയുര്‍വേദ വകുപ്പ്‌ എല്ലാ വര്‍ഷവും നടത്തിവരുന്ന മെഡിക്കല്‍ ക്യാമ്പ്‌ ഇത്തവണയും സംഘടിപ്പിക്കും. ഹരിത പ്രോട്ടോകോള്‍ പാലിച്ച്‌ പരിപാടി നടത്തുന്നതിനും ഭക്ഷ്യ അവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ താല്‍ക്കാലിക കച്ചവടക്കാര്‍ക്ക്‌ നല്‍കുന്ന ലൈസന്‍സുമായി ബന്ധപ്പെട്ട്‌ ചെയ്യാവു ന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വ്യക്‌തമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഊര്‍ജ്‌ജിതമാക്കും. അപകട സാഹചര്യങ്ങള്‍ നേരിടുന്നതിന്‌ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സേവനം ഉറപ്പാക്കും. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റ്‌ ജനറേറ്ററുകള്‍ക്ക്‌ വൈദ്യുതിബന്ധം നല്‍കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ എ.ഡി.എം ആശാ സി. ഏബ്രഹാം, അമ്പലപ്പുഴ താലൂക്ക്‌ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. സുനില്‍കുമാര്‍, മറ്റ്‌ ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥന്‍, സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW