Saturday, March 14, 2026 Last Updated 20 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.43 AM

പഴവര്‍ഗ കൃഷി; ഫ്രൂട്ട്‌സ് വാലി കമ്പനി പുല്‍പ്പള്ളിയില്‍ ശില്‍പശാല നടത്തി

uploads/news/2026/03/828704/4.jpg

പുല്‍പ്പള്ളി: കാലാവസ്‌ഥയിലെ മാറ്റം കണക്കിലെടുത്തുള്ള പഴവര്‍ഗ കൃഷിയാണ്‌ വയനാടിന്‌ ആവശ്യമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്‌ണന്‍. ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്ര?ഡ്യൂസര്‍ കമ്പനി പഴവര്‍ഗ കര്‍ഷകര്‍ക്ക്‌ സംഘടിപ്പിച്ച ശില്‍പശാല വൈ.എം.സി.എ ഹാളില്‍ ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അവര്‍. ശാസ്‌ത്രീയമായി വികസിപ്പിച്ച പഴവര്‍ഗത്തൈകള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കേണ്ടതുണ്ടെന്ന്‌ അവര്‍ പറഞ്ഞു. കമ്പനി ചെയര്‍മാന്‍ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. എക്‌സോട്ടിക്‌ ഫ്രൂട്ട്‌സ് കൃഷികളില്‍ വയനാടന്‍ കാലാവസ്‌ഥയ്‌ക്ക് ഏറ്റവും യോജ്യം മെക്‌സിക്കന്‍ ഇനമായ ഹാസ്‌ അവക്കാഡോ ആണെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഫാമിംഗ്‌ സോണ്‍ രൂപീകരിക്കുന്നതിന്‌ ഫ്രൂട്ട്‌സ് വാലി കമ്പനിയുടെ സഹായം ഉണ്ടാകുമെന്നും ബിജു പറഞ്ഞു. കമ്പനി അഡ്‌മിനിസ്‌ട്രേറ്റീവ്‌ മാനേജര്‍ ജോസി കൊച്ചുകുടി ക്ലാസെടുത്തു. റിസേര്‍ച്ച്‌ സെന്റര്‍ മാനേജര്‍ ബിനു മണ്ണൂര്‍, ഫ്രൂട്ട്‌സ് വാലി ഷെയര്‍ ഹോള്‍ഡറും പ്രമോട്ടറുമായ ഡോ. കെ.പി. സാജു, എം.ടി. കുട്ടിയച്ചന്‍, മനോജ്‌ കടുപ്പില്‍, എന്‍.യു. ഉലഹന്നാന്‍, ജോസ്‌ വട്ടമറ്റം, റോയി കാവളക്കാട്ട്‌, ബീന ജോസ്‌, ജോസ്‌ കണ്ടംതുരുത്തി, ഫാ. മാത്യു മുണ്ടക്കുടി, കെ.പി. റോയി, ജയിംസ്‌ മറ്റം സംസാരിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW