-->
കല്‍പ്പറ്റ: കര്‍ഷകരെ പ്രതിസന്ധിയിലാക്കി പാവക്ക വില കുറയുന്നു. നിലവില്‍ കര്‍ഷകര്‍ക്ക് പാവയ്‌ക്കക്കു ലഭിക്കുന്നത് കിലോയ്‌ക്ക് 16 രൂപയാണ്. വന്‍ തുക ചെലവഴിച്ച് ഏറെ പ്രതീക്ഷയില്‍ നടത്തിയ കൃഷി വിളവെടുത്തപ്പോള്‍ വന്‍ നഷ്‌ടമാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. വിലത്തകര്‍ച്ച കാരണം മിക്ക കൃഷിയിടങ്ങളിലും വിളവെടുപ്പും നടന്നിട്ടില്ല. വിലക്കുറവിനു പുറമേ വിളവെടുത്ത പാവയ്‌ക്ക തരം തിരിച്ചാണ് കയറ്റിപ്പോകുന്നത്. രണ്ടാം തരം ആയി കണക്കാക്കുന്ന കായയ്‌ക്ക് ആറു രൂപയാണ് വില കണക്കാക്കുന്നത്. അതോടെയാണ് വിളവെടുപ്പ് വേണ്ടെന്ന തീരുമാനത്തില്‍ എത്താന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ മികച്ച വില ലഭിച്ചിരുന്നു. വില കുത്തനെ ഇടിഞ്ഞതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിറക്കാന്‍ വിവിധ ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്നും വ്യക്‌തികളില്‍ നിന്നും വാങ്ങിയ തുക വന്‍ ബാധ്യതയായി കടങ്ങള്‍ തിരിച്ചടയ്‌ക്കാന്‍ കഴിയാാത്ത അവസ്‌ഥയാണെന്നും കര്‍ഷകര്‍ പറയുന്നു.