Thursday, March 12, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.43 AM

സ്വകാര്യ ബസ്‌ ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കണം: പ്രൈവറ്റ്‌ ബസ്‌ വര്‍ക്കേഴ്‌സ് യൂണിയന്‍

uploads/news/2026/03/828702/2.jpg

പുല്‍പ്പള്ളി: ജില്ലയിലെ സ്വകാര്യ ബസ്‌ ജീവനക്കാരുടെ സേവന വേതന വ്യവസ്‌ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) പുല്‍പ്പള്ളി യൂണിറ്റ്‌ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബസ്‌ സര്‍വീസുകള്‍ ലാഭകരമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌ ആയതിനാല്‍ ഫെയര്‍വേജ്‌ അടിസ്‌ഥാനത്തില്‍ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കണം, റോഡുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, പുല്‍പ്പള്ളി ബത്തേരി റോഡ്‌ പണി നിര്‍ത്തിവച്ചിരിക്കുന്ന കരാറുകാരന്റെ നടപടി പ്രതിഷേധാര്‍ഹമാണ്‌ എത്രയും വേഗം പണി പൂര്‍ത്തീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളിയില്‍ നടന്ന കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ്‌ വിതരണവും ജില്ലാ സെക്രട്ടറി എം.എസ്‌. സുരേഷ്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു. എന്‍.ജെ. സജി അധ്യക്ഷത വഹിച്ചു. യൂണിറ്റ്‌ സെക്രട്ടറി എസ്‌.കെ. സതീഷ്‌ കുമാര്‍, പി.ബി. റഷീദ്‌, എന്‍.ടി. ജോണി, വി.ജെ. ജോഷി, ടി.കെ. കബില്‍, അമല്‍ജിത്ത്‌, സുനില്‍ സെബാസ്‌റ്റ്യന്‍ സംസാരിച്ചു. ഉണ്ണിക്കുട്ടന്‍ നന്ദി പറഞ്ഞു.

Ads by Google
Advertisement
Friday 06 Mar 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW