Saturday, March 14, 2026 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.42 AM

അങ്കണവാടികളില്‍ കളി ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ താനാളൂര്‍ പഞ്ചായത്ത്‌ തല ഉദ്‌ഘാടനം

uploads/news/2026/03/828700/4.jpg

താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്ര പദ്ധതി 2025-26 പ്രകാരം 4,80,000 രൂപ ചെലവഴിച്ച്‌ പഞ്ചായത്തിലെ 37 അങ്കണവാടികളില്‍ കളി ഉപകരണങ്ങള്‍ വിതരണം ചെയ്‌തു. കേരളാധീശ്വരപുരം മോഡല്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ്‌ വി.പി.ഒ. അസ്‌ഗര്‍ അങ്കണവാടി വര്‍ക്കര്‍ എം. ശ്രീജക്ക്‌ നല്‍കി പഞ്ചായത്ത്‌തല വിതരണോത്‌ഘാടനം നിര്‍വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ. ഫാത്തിമ ബീവി അധ്യക്ഷയായി. ബ്ലോക്ക്‌ സ്‌ഥിരം സമിതിയധ്യക്ഷ ഡോ. ഷ നിഷാദ്‌, പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷമാരായ കുഞ്ഞിപ്പ തെയ്ംയമ്പാടി, കെ. സല്‍മത്ത്‌, ടി.കെ. നസീര്‍, ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷന്‍ പി.എസ്‌. സഹദേവന്‍ പ്രസംഗിച്ചു. ഐ.സി.ഡി.എസ്‌. സൂപ്പര്‍വൈസര്‍ പി. സറീന സ്വാഗതവും എം.കെ. സുഭജ നന്ദിയും പറഞ്ഞു. പഞ്ചായത്തംഗങ്ങളായ പി. ജ്യോതി, പി. പുഷ്‌പലത, ടി.പി. മുഹിയുദ്ധീന്‍, എം.പി. അസ്ലം, എന്‍.പി. ഋഷികേശ്‌, എന്‍.കെ. അജിത, പൊതു പ്രവര്‍ത്തകരായ മുജീബ്‌ താനാളൂര്‍, കസ്‌തൂര്‍ഭായ്‌, പുളിക്കപ്പാട്ട്‌ ഷാജി, രക്ഷിതാക്കള്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW