Wednesday, March 11, 2026 Last Updated 46 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.42 AM

വട്ടത്താണി ഗവ. എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിര്‍വഹിച്ചു

uploads/news/2026/03/828699/3.jpg

താനൂര്‍: വട്ടത്താണി കേരളാധീശ്വരപുരം ഗവ. എല്‍.പി. സ്‌കൂളില്‍ എം.എല്‍.എയുടെ പ്രാദേശികഫണ്ടില്‍ നിന്ന്‌ അനുവദിച്ച്‌ നിര്‍മ്മിക്കുന്ന കവാടവും ചുറ്റുമതിലിന്റെയും പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ നിര്‍വഹിച്ചു. 14 ലക്ഷം രൂപ ചെലവില്‍ അഗ്നി രക്ഷാ സേന വാഹനങ്ങള്‍ക്ക്‌ കൂടി പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലുള്ള കവാടമാണ്‌ നിര്‍മ്മിക്കുന്നത്‌.
ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി.ഒ. അസ്‌ഗര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ. ഫാത്തിമ ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ. നസീര്‍, വാര്‍ഡ്‌ അംഗങ്ങളായ പി. ജ്യോതി, പുഷ്‌പലത വാലിയത്ത്‌, താനൂര്‍ ബി.പി.സി. റിയോണ്‍ ആന്റണി, വിദ്യാ കിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌ കൊളാശേരി, പി.ഡബ്ലി.യു.ഡി. അസിസ്‌റ്റന്റ്‌ എഞ്ചിനീയര്‍ രമ്യ, പി.ടി.എ. പ്രസിഡണ്ട്‌ സമീര്‍ അക്കര, എസ്‌.എം.സി. ചെയര്‍മാന്‍ കെ.വി. മൊയ്‌തീന്‍കുട്ടി, മാതൃ സമിതി പ്രസിഡണ്ട്‌ എന്‍.പി. ജമീല, പി. സതീശന്‍, ടി. ഹരിദാസന്‍ , ഫാറൂക്ക്‌ പകര പ്രസംഗിച്ചു. സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ ടാലന്റ്‌ സ്‌കോളര്‍ഷിപ്പുകള്‍ മന്ത്രി വിതരണം ചെയ്‌തു. എല്‍.എസ്‌.എസ്‌. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ താനാളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌്് വി.പി.ഒ. അസ്‌ഗര്‍ വിതരണം ചെയ്‌തു. സ്‌കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പത്രം ട്വിങ്കിള്‍ ട്വിസ്‌റ്റ് വാര്‍ഡ്‌ അംഗം തട്ടാട്ട്‌ ഉഷ പ്രകാശനം ചെയ്‌തു. സ്‌കൂള്‍ ജേഴ്‌സി ഈ വേദിയില്‍ സ്‌കൂള്‍ ലീഡര്‍ എ. അഭിജിത്ത്‌ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത്‌ അംഗം തട്ടാട്ട്‌ ഉഷ സ്വാഗതവും സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ വി.പി. അബ്‌ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Friday 06 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW