-->
പരപ്പനങ്ങാടി: ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ വി.കെ. സൂരജിന്റെയും മാധ്യമ പ്രവര്‍ത്തക സ്‌മിത അത്തോളിയുടെയും വീട്ടുമുറ്റത്താണ് കണിക്കൊന്ന പോലെ വള്ളിച്ചെടി പൂത്തു കാഴ്‌ചയുടെ വര്‍ണ വസന്തം തീര്‍ക്കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് സ്‌മിത ഇങ്ങനെയൊരു ഒരു ചെടി നഴ്‌സറിയില്‍ നിന്നും വാങ്ങിച്ച് നട്ടുവളര്‍ത്തിയത്. ഡോളി ചന്ദ്ര അണ്‍ ഗുയിസ് കാറ്റി എന്ന പേരിലുള്ള ഈ വിദേശ വള്ളി ചെടി ആറ് മാസം കൊണ്ട് മതിലില്‍ പടര്‍ന്ന് കയറി തുടങ്ങി. ചെടികള്‍ക്ക് താങ്ങായി ഇരുമ്പു ഗ്രില്‍ സ്‌ട്രക്‌ചര്‍ കൂടി പണികഴിപ്പിച്ചതോടെ ക്യാറ്റ് ക്ലൗ ക്ലീപ്പര്‍ എന്ന ഈ വള്ളിപടര്‍പ്പുകള്‍ ഇടതൂര്‍ന്ന് വളര്‍ന്നു. കഴിഞ്ഞ ജനുവരി മുതലാണ് ഇലകള്‍ കാണാനാകാത്ത വിധം കണ്ണിനിമ്പമായി ഇവ പുഷ്‌പിച്ചു തുടങ്ങിയത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് വള്ളിച്ചെടികളില്‍ മഞ്ഞ നിറത്തില്‍ മനോഹരമായ പൂക്കള്‍ വിരിയുന്നത്. ആരും നോക്കി നിന്നു പോകുന്ന മഞ്ഞകനകമലരുകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും ഒരു തൈ കിട്ടുമോ എന്നന്വേഷിക്കാനുമായി നിരവധി പേര്‍ സൂരജിന്റെ കുടുംബത്തെ സമീപിക്കുന്നുണ്ട്. ഒരു പൂച്ചയുടെ നഖത്തോട് സാമ്യാകൃതിയില്‍ പൂക്കുന്ന തിളക്കമുള്ള മഞ്ഞ പൂക്കളാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. വേലികളും ചുവരുകളും മൂടാന്‍ പലപ്പോഴും ഉപയോഗിക്കുന്ന തരത്തില്‍ വേഗത്തില്‍ വളരുന്ന മരം പോലുള്ള വള്ളിയാണിത്. പൂച്ചയുടെ നഖത്തോട് സാമ്യമുള്ള ചെറിയ കൊളുത്തിയ ഞരമ്പുകള്‍ കൊണ്ടാണ് ഈ ചെടിക്ക് ക്യാറ്റ് ക്ലൗ ക്രീപ്പര്‍ എന്ന പേര് ലഭിച്ചത്. പൂര്‍ണ്ണ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ അതിവേഗം വളരുന്ന ഈ ചെടി വസന്തകാലത്ത് സമൃദ്ധമായി പൂക്കുന്നു.
പാമ്പു കടിയേറ്റതിന് ഒരു മറുമരുന്നായി നാടോടി വൈദ്യത്തില്‍ ഈ ചെടിയുടെ ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റി പൈറിറ്റിക് ആയിരിക്കുന്നതിനു പുറമേ ഡെര്‍മറ്റൈറ്റിസ് ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു. കൂടാതെ വീക്കം കുറയ്‌ക്കുന്നതിനാല്‍ കുടല്‍ രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, വാതം, അതിസാരം, മലേറിയ എന്നിവയുടെ ചികിത്സയ്‌ക്കും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ഇലകള്‍ ട്യൂമര്‍ വിട്രൈപനോസോമല്‍ വിരുദ്ധമാണെന്നും പറയപ്പെടുന്നുണ്ട്.