-->
മലപ്പുറം: മലപ്പുറം ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കൂട്ടായ്‌മയായ മാച്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് യുദ്ധ വിരുദ്ധ കവിയരങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് ഗാനരചയിതാവ് ആശ രമേശ് ഉദ്‌ഘാടനം ചെയ്‌തു. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. മാച്ച് സെക്രട്ടറി മജിഷ്യന്‍ മലയില്‍ ഹംസ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആര്‍ട്ടിസ്‌റ്റ് സജു നന്ദിയും പറഞ്ഞു. യോഗ്യന്‍ ഹംസ, ശശികുമാര്‍ സോപാനത്ത്, മുസ്‌തഫ കൊടക്കാടന്‍, ഓമന ടീച്ചര്‍, ടി കെ ബോസ്,വാസു അരീക്കോട്, പി.വി. മൂക്കുതല, ഒ. ഗോപാലകൃഷ്‌ണന്‍, മൊറയൂര്‍ ബാബുരാജ്, ഉദയകുമാര്‍, ജയചന്ദ്രന്‍, അഹമ്മദ് ഗസല്‍, ശശീന്ദ്രന്‍ ചുങ്കപള്ളി, നവാസ് തറയില്‍, റിയാസ് താഴത്തേതില്‍, ഹാഷിം, വിജയ കൃഷ്‌ണന്‍, ശോഭ വിജയന്‍ പ്രസംഗിച്ചു.
മലപ്പുറം: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാകമ്മിറ്റിയുടെ യുദ്ധവിരുദ്ധ സദസ് കെ.എസ്.ആര്‍.ടി.സി. പരിസരത്ത് പുകസ സംസ്‌ഥാന ഉപാദ്ധ്യക്ഷന്‍ പ്ര?ഫ. എം.എം. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. യുദ്ധവിരുദ്ധ കവിതാലാപനം മണമ്പൂര്‍ രാജന്‍ബാബു ഉദ്‌ഘാടനീ ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ. ഉണ്ണി ആമപ്പാറയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ ചുങ്കത്തറ, അജിത്രി, പി.എസ്. വിജയകുമാര്‍, നീനാ ശബരീഷ്, ഡെയ്‌സി മഠത്തിശ്ശേരി, മണിലാല്‍ മുക്കൂട്ടുതറ, പ്രഭാകരന്‍ നറുകര, കെ. ഉദയകുമാര്‍, ടി.കെ. ബോസ് സ്വന്തം യുദ്ധവിരുദ്ധ കവിതകള്‍ ചൊല്ലി. ജില്ലാ സെക്രട്ടറി അസീസ് തുവ്വൂര്‍ സ്വാഗതവും ട്രഷറര്‍ സാജി സോമനാഥ് നന്ദിയും പറഞ്ഞു.
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ സാംസ്‌കാരിക റാലി സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്ന് റോഡില്‍ നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി കെ.എസ്.ആര്‍.ടി.സി. പരിസരത്ത് സമാപിച്ചു. യുദ്ധമല്ല സ്‌നേഹമാണ് വേണ്ടത്, നാശമല്ല നന്മയാണ് വേണ്ടത് എന്ന സന്ദേശവുമായി നാടക പാവകളും കൊടി തോരണങ്ങളും പ്ലക്കാര്‍ഡുകളും മുദ്ര ഗീതങ്ങളുമായി നടത്തിയ റാലിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. നന്മ മലപ്പുറം ജില്ലാ പ്രസിഡന്റ് ലുക്‌മാന്‍ അരീക്കോട് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം, ഭാരവാഹികളായ അനില്‍ രാമന്‍, മണി പെരിന്തല്‍മണ്ണ, ജയരാജ് തണല്‍, രാമകൃഷ്‌ണന്‍ തേലക്കാട്, ശശികുമാര്‍ മഞ്ചേരി, ജഗന്നാഥന്‍ മൊറയൂര്‍, ഷംസു മഞ്ചേരി, കെ.പി. ശ്രീമതി തവനൂര്‍, വിജില വിജി കൊണ്ടോട്ടി, ശോഭാ തിരുവാലി നേതൃത്വം നല്‍കി
തിരൂരങ്ങാടി: ലോകത്ത് യുദ്ധങ്ങള്‍ വിതയ്‌ക്കുന്ന ഭീതിക്കും അശാന്തിക്കുമെതിരെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി പുകയൂര്‍ ജി.എല്‍.പി. സ്‌കൂളിലെ കുട്ടിപ്പട്ടാളം. എന്തിനീ യുദ്ധം; നമുക്ക് സമാധാനം മതി എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാലയത്തില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയും സമാധാന അസംബ്ലിയും ശ്രദ്ധേയമായി. ?സമകാലിക ലോകസാഹചര്യത്തില്‍ യുദ്ധത്തിന്റെ കെടുതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളും സമാധാന സന്ദേശങ്ങളുമേന്തി കുരുന്നുകള്‍ അണിനിരന്ന റാലി ഗ്രാമത്തിന് വേറിട്ട കാഴ്‌ചയായി. തുടര്‍ന്ന നടന്ന അസംബ്ലിയില്‍ യുദ്ധവിരുദ്ധ പ്രതിജ്‌ഞയും എടുത്തു. യുദ്ധം ഒരിക്കലും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്നും അത് ലോകത്ത് അശാന്തിയും അക്രമവും സമാധാനമില്ലായ്‌മയും മാത്രമാണ് വളര്‍ത്തുന്നതെന്നും പ്രധാനാധ്യാപകന്‍ സി. മുഹമ്മദ് അഷ്‌റഫ് സന്ദേശത്തില്‍ പറഞ്ഞു. മാനവികതയ്‌ക്കും സമാധാനത്തിനുമാണ് നാം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടികള്‍ക്ക് അധ്യാപകരായ കെ. സ്വദഖത്തുള്ള, എം. സുഹൈല്‍, പി. ഷഹന, ടി. അനഖ നേതൃത്വം നല്‍കി. വരും തലമുറയില്‍ സമാധാനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്താന്‍ ഇത്തരം കൂട്ടായ്‌മകള്‍ അനിവാര്യമാണെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.