-->
തളിപ്പറമ്പ്: ജില്ല വ്യവസായ കേന്ദ്രത്തിന്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്‌ത ആഭിമുഖ്യത്തില്‍ എം എസ് എം ഇ ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രലായത്തിന്റെയും കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്‍ഡ് അക്‌സലറേറ്റിംഗ് എം എസ് എം ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്.
പരിപാടി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക് വ്യവസായ ഓഫീസര്‍ ടി കെ ലിനീഷ് അധ്യക്ഷത വഹിച്ചു.ചെറുകിട വ്യവസായ അസോസിയേഷന്‍ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് ടി. മുഹമ്മദ്, വ്യവസായ വികസന ഓഫീസര്‍മാരായ എം. സുനില്‍, ടി.വി ശ്രീകാന്ത്, ടി. ലിജി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ മാര്‍ക്കറ്റിംഗ് സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ എം.കെ. പ്രകാശ് ക്ലാസെടുത്തു.