-->
മലയോര മേഖലയിലെ കുടിയേറ്റ ഗ്രാമങ്ങളുടെ വികസനത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചിരുന്ന തലശേരി അതിരൂപതയിലെ ഒരു പുരോഹിത ശ്രേഷ്‌്ഠനായിരുന്നു മോണ്‍.മാത്യു എം.ചാലിലെന്നും പ്രത്യേകിച്ച് ചെമ്പേരിയുടെ ഉന്നമനത്തിനു വേണ്ടി പ്രവത്തിച്ചിട്ടുള്ള വൈദികനെന്ന നിലയിലും അദ്ദേഹത്തിന്റെ സ്‌മരണ എന്നും നിലനില്‌ക്കേണ്ടതുണ്ടന്നും മാര്‍.ജോര്‍ജ് ഞറളക്കാട്ട് പറഞ്ഞു.
പരേതനായ മോണ്‍. മാത്യൂ എം.ചലിയുടെ സ്‌മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ചാലില്‍ കുടുംബം ഏര്‍പ്പെടുത്തിയിട്ടുള്ള കാരുണ്യ സ്‌പര്‍ശ പുരസ്‌കാരം ചെമ്പേരി കരുണാലയത്തിന്ന് നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍.ജോര്‍ജ് ഞറളക്കാട്ട്. തലശേരി അതിരൂപതയില്‍ അദ്ദേഹം സേവനമനുഷ്‌ടിച്ചിട്ടുള്ള ഇടവകകളിലും നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു.
രുപതയില്‍ ആത്മീയ കാര്യങ്ങള്‍ക്കും മലയോര മേഖലക്കും ചാലിലച്ചന്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ ആവില്ലെന്നും, മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. മോണ്‍. മാത്യു എം.ചാലില്‍ സ്‌മാരക കാരുണ്യ സ്‌പര്‍ശം പുരസ്‌കാരം ചെമ്പേരി കരുണാലയം ഡയറക്‌ടര്‍ ഫാ.ബിജു മോന്‍ മാത്യു ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക പള്ളിയില്‍ നടന്ന ചടങ്ങില്‍ വെച്ച് മാര്‍ ജോര്‍ജ് ഞറളകാട്ടില്‍ നിന്ന് ഏറ്റുവാങ്ങി. അവാര്‍ഡ് ദാന ചടങ്ങില്‍ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ബസിലിക്ക വികാരി റവ. ഫാദര്‍ ജോര്‍ജ് കാഞ്ഞിരക്കാട്ട്, ഫാ. കടക്കുഴ (വിമര്‍ജ്യോതി) സെബാസ്‌റ്റ്യന്‍ പുത്തന്‍പുര, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ സെക്രട്ടറി ഡി.പി ജോസ്, മോണ്‍. ചാലില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ പയസ് ചാലില്‍, ചെമ്പേരി വൈ.എം.സി.എ പ്രസിഡന്റ് ജോമി ചാലില്‍, ജോസ് പനക്കല്‍ പങ്കെടുത്തു.
അഗതികളായ പാവങ്ങള്‍ക്ക് വേണ്ടി ജാതിമത ഭേദമില്ലാതെ വര്‍ഷങ്ങളായി ആതുര സേവന രംഗത്ത് അതുല്യമായ പ്രവര്‍ത്തനം നടത്തി വരുന്നത് കണക്കിലെടുത്താണ് പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് പയസ് ചാലില്‍ മംഗളത്തോടു പ-റഞ്ഞു.
ജോസ് ചാണ്ടിക്കൊല്ലി
ചെമ്പേരി