-->
പാനൂര്‍: അഗ്നിശമന രക്ഷാ സേനയെ ആധുനികവത്‌കരിക്കുന്ന കാര്യത്തില്‍ പ്രതിജ്‌ഞാബദ്ധമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും 10 വര്‍ഷം കൊണ്ട് 251 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് സേനയില്‍ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാനൂര്‍ ഫയര്‍ സ്‌റ്റേഷന്റെ പുതിയ കെട്ടിട്ടം ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, റോബോ ഫയര്‍ ഫൈറ്റര്‍, ഫയര്‍ ടെന്‍ഡര്‍, അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ തുടങ്ങിയ എല്ലാ അത്യാധുനിക സജ്‌ജീകരണങ്ങളും സേനയ്‌ക്കുണ്ട്. കെ.പി മോഹനന്‍ എം.എല്‍.എ അധ്യക്ഷനായി നാട മുറിച്ചു. 1062.00 ചതുരശ്ര മീറ്ററില്‍ 4.25 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റൂം, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ റൂം, റിക്കാര്‍ഡ് റൂം, ഓഫീസ് റൂം, വാച്ചര്‍ റൂം, മെഡിക്കല്‍ റൂം, മെക്കാനിക് റൂം, ഡൈനിംഗ് റൂം, കിച്ചന്‍ റൂം, സ്‌റ്റോര്‍ റൂം, വെയിറ്റിംഗ് ഏരിയ, വെഹിക്കിള്‍ ഗ്യാരേജ്, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പാനൂര്‍, പന്ന്യന്നൂര്‍, കടവത്തൂര്‍, പാറാട്, പെരിങ്ങത്തൂര്‍, മേക്കുന്ന് തുടങ്ങിയ സ്‌ഥലത്തേക്ക് ഏറ്റവും വേഗത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉചിതമായ തരത്തിലുള്ള അടിസ്‌ഥാന സൗകര്യങ്ങളോട് കൂടിയ അഗ്നി രക്ഷാ നിലയമാണിത്. പൊതുമരാമത്ത് കെട്ടിട വിഭാഗം തലശേരി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നൗഷത്ത് കൂടത്തില്‍, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.അനൂപ്, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ മുല്ലശ്ശേരി, പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ഷമീന, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്‌ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍, പാനൂര്‍ സി.ഐ എം.വി ഷിജു, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, വിവിധ രാഷ്ര്‌ടീയപാര്‍ട്ടി പ്രതിനിധികളായ കെ ഇ കുഞ്ഞബ്‌ദുള്ള, വി സുരേന്ദ്രന്‍, പി.കെ ഷാഹുല്‍ ഹമീദ്, പി ദിനേശന്‍, കെ സി വിഷ്‌ണു, പി. പ്രഭാകരന്‍, കെ പി യൂസഫ്, രാമചന്ദ്രന്‍, ജേ്യാത്സ്‌ന, പി. പി. അശോക് കുമാര്‍, കെ പി ശിവപ്രസാദ്, കെ.പി. രാഗേഷ്, ഒ.കെ രജീഷ്, ബൈജു കോട്ടായി, കെ.കെ ഗിരീഷ് കുമാര്‍, കെ.കെ പുരുഷോത്തമന്‍, പി.കെ. ബാബു, സൂരജ് ധര്‍മ്മാലയം, കെ.പി സായന്ത്, ആര്‍.കെ രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.