Tuesday, March 10, 2026 Last Updated 52 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.42 AM

യുദ്ധ സാഹചര്യം കണ്ണൂര്‍ വിമാനത്താവളത്തിന്‌ തിരിച്ചടിയായി

uploads/news/2026/03/828693/1.jpg

പ്രവര്‍ത്തനം ആരംഭിച്ച മുതല്‍ പല പ്രതിസന്ധിയില്‍ കുടുങ്ങി കടന്നുപോകുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‌ വീണ്ടും യുദ്ധ സാഹചര്യം തിരിച്ചടിയായി മാറി. കഴിഞ്ഞ കോവിഡ്‌ കാലത്ത്‌ ഉണ്ടായപ്പോള്‍ വലിയ പ്രതിസന്ധി നേരിട്ടതില്‍ നിന്ന്‌ കരകയറുമ്പോഴാണ്‌ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി.
പശ്‌ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ മുടങ്ങിയതോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനും വിമാന കമ്പനികള്‍ക്കും കോടികളുടെ നഷ്‌ടം. അഞ്ച്‌ ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള 62 സര്‍വീസുകളാണ്‌ മുടങ്ങിയത്‌. യുദ്ധമുണ്ടായതിനാല്‍ ശനിയാഴ്‌ച മുതലാണ്‌ കണ്ണൂരില്‍ നിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ്‌ നിര്‍ത്തിയത്‌. കണ്ണൂരില്‍ നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌, ഇന്‍ഡിഗോ വിമാനങ്ങളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌. അബുദാബി, ദുബായ്‌, ഷാര്‍ജ, റിയാദ്‌, മസ്‌ക്കറ്റ്‌, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ്‌ റദ്ദാക്കിയത്‌. വിവിധയിടങ്ങളില്‍ നിന്ന്‌ കണ്ണൂരിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിരുന്നു. സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. ബുധനാഴ്‌ച മസ്‌ക്കറ്റിലേക്കുള്ള സര്‍വീസ്‌ നടത്തിയിരുന്നുവെങ്കിലും മറ്റു സ്‌ഥലങ്ങളിലേക്കുള്ള സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ ധാരണയായില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ ഗള്‍ഫ്‌ മേഖലയിലേക്ക്‌ മാത്രമാണ്‌ അന്താരാഷ്‌ട്ര സര്‍വീസുകളുള്ളത്‌. ഇവ റദ്ദാക്കിയതോടെ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. കണ്ണൂരില്‍ നിന്നും തിരിച്ചുമുള്ള 62 സര്‍വീസുകളാണ്‌ മുടങ്ങിയത്‌. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ കണ്ണൂര്‍ വിമാനത്താവളത്തിനും വിമാന കമ്പനികള്‍ക്കും വലിയ സാമ്പത്തിക നഷ്‌ടമാണുണ്ടായത്‌. ഇന്നലെ വരെ കണ്ണൂര്‍ വിമാനത്താവളത്തിന്‌ മാത്രം ആറു കോടിയോളം രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. ഒരു വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്റ്‌ ചെയ്‌തു പാര്‍ക്കിങ്‌ ചെയ്ുയന്നതും യാത്രക്കാരുടെ എണ്ണം കണക്കാക്കിയും തിരികെ പോകുന്നത്‌ വരെയുള്ള ചാര്‍ജ്‌ നല്‍കണം. ഇന്നലെ വരെയുള്ള ആറു കോടിയോയും രൂപയുടെ നഷ്‌ടമാണ്‌ യുദ്ധം കാരണം സര്‍വീസ്‌ നടത്താത്തതിനാല്‍ ഉണ്ടായത്‌. അടുത്ത ദിവസങ്ങളില്‍ സര്‍വീസ്‌ പുനരംഭിച്ചില്ലെങ്കില്‍ വീണ്ടും വരുമാനത്തില്‍ കുറവുണ്ടാകും. വിമാനത്താവളത്തിന്‌ പുറമെ വിമാന കമ്പനികള്‍ക്കും വലിയ നഷ്‌ടമാണുണ്ടാകുക. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വീസാണ്‌ വിമാനത്താവളത്തിനുള്ള നല്ല വരുമാനമുണ്ടാക്കുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള സര്‍വീസ്‌ നിര്‍ത്തിയതിനാല്‍ തിരുവനന്തപുരം, ഹൈദരാബാദ്‌, ഡല്‍ഹി, മുംബൈ, ബം?ൂരു എന്നിവിടങ്ങളിലേക്ക്‌ മാത്രമാണ്‌ ഇപ്പോള്‍ കണ്ണൂരില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്നത്‌.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Friday 06 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW