-->
എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സര്‍വ്വീസായ (ബ്രോക്കണ്‍ സര്‍വ്വീസ്) പെന്‍ഷന്‍ നിര്‍ണ്ണയത്തില്‍ പരിഗണിക്കാത്തതിനാല്‍ അഞ്ചുറോളം അധ്യാപകര്‍ മിനിമം പെന്‍ഷനും പോലുമില്ലാതെ ബുദ്ധിമുട്ടിലേക്ക്.
മുപ്പത് വര്‍ഷം വരെ ലീവ് വേക്കന്‍സില്‍ തുടര്‍ച്ചയായി ജോലി ചെയ്‌തവരടക്കം ഇത്തരമൊരു നിയമക്കുരുക്കില്‍ പ്പെട്ട് പ്രയാസപ്പെടുന്നത്.ഇരുപത്തിമൂന്നു വര്‍ഷക്കാലം ലീവ് വേക്കന്‍സിയിലും ഏഴ് വര്‍ഷം സ്‌ഥിരം ഒഴിവിലേക്ക് സര്‍വ്വീസ് മുറിയാതെ മാറിയവര്‍ക്ക് പെന്‍ഷന് പരിഗണിക്കുന്നത് ഏഴ് വര്‍ഷമാത്രം. മിനിമം പെന്‍ഷനു പോലും ലഭിക്കാതയാവുകയാണ്. ഇത്തരം പ്രതിസന്ധിയില്‍ സംസ്‌ഥാനത്ത് 500ഓളം പേരുണ്ടെന്നാണ് കൂട്ടായ്‌മ പരാതിപ്പെടുന്നത്. കേവലം 30 വര്‍ഷക്കാലം ജോലി ചെയ്‌ത് വിരമിക്കുമ്പോള്‍ സമാശ്വാസ പെന്‍ഷനായ എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അവധി ഒഴിവില്‍ ജോലി ചെയ്‌ത് കൊണ്ടിരിക്കുമ്പോള്‍ അവിടെ സ്‌ഥിരം ഒഴിവ് ലഭ്യമല്ലത്തിനാല്‍ അവര്‍ക്ക് സ്‌ഥിരം ഒഴിവിലേക്ക് മാറാന്‍ നിര്‍വ്വാഹമില്ല. തന്മൂലം ഇരുപത്, ഇരുപത്തഞ്ച് വര്‍ഷ കാലം അവധി ഒഴിവില്‍ ജോലി ചെയ്‌ത ശേഷം മാത്രമേ അവിടെ വിരമിക്കല്‍ ഒഴിവ് വരുന്നതും സ്‌ഥിരം ഒഴിവിലേക്ക് മാറുന്നത്.
സ്‌ഥിരം ഒഴിവ് സര്‍വ്വീസ് കണക്കാക്കി 56 വയസില്‍ റിട്ടയര്‍ ചെയ്ുയമ്പോള്‍ തല്‍ക്കാലിക സര്‍വ്വീസ് ഒഴിവായി കുറഞ്ഞ സര്‍വ്വീസ് കണക്കാക്കുമ്പോള്‍ മിനിമം പെന്‍ഷനും കൂടി കിട്ടാത മരണം വരെ ജീവിതം തള്ളുന്നത്. നിലവില്‍ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്ക് ബ്രോക്കണ്‍ സര്‍വ്വീസുകള്‍ അവരുടെ പ്ര?ബേഷന്‍, ഇന്‍ക്രിമെന്റ്, ഹയര്‍ഗ്രേഡ്, വെയിറ്റേജ് തുടങ്ങി എല്ലാ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നുണ്ട്. പക്ഷെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം അനുവദിക്കുന്നില്ല. 2017 വരെ പെന്‍ഷന് താല്‍ക്കാലിക സര്‍വ്വീസുകള്‍ അഥവാ ബ്രോക്കണ്‍ സര്‍വ്വീസ് ചേര്‍ത്ത് പെന്‍ഷന്‍ നിര്‍ണ്ണയിച്ചിരുന്നു.
2018 മുതലാണ് ഇക്കാര്യം ഉത്തരവിലൂടെ നിര്‍ത്തലാക്കിയത്. ഇത് നീതി നിഷേധമാണന്നാണ് അധ്യാപകരുടെ കൂട്ടായ്‌മയായ ഓള്‍ കേരള ബ്രോക്കണ്‍ സര്‍വ്വീസ് അസോസിയേഷന്‍ പരാതിയില്‍ചൂണ്ടി കാണിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചും, നിവേദനങ്ങള്‍ സമര്‍പ്പിച്ചിരിക്കയാണ്.
ഉണ്ണിച്ചേക്കു ചേന്ദമംഗലൂര്‍
മുക്കം