-->
വാണിമേല്‍: ഭൂമിവാതുക്കല്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം നല്‍കി. അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നാലാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി.
പേപ്പര്‍ നിര്‍മ്മാണ പരിശീലനത്തിന് തൂണേരി ബി.ആര്‍.സിയിലെ സുകന്യാ രാജേഷ് നേതൃത്വംനല്‍കി. വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗ് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ മുര്‍ഷിന പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് പടയന് കൈമാറി പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സി.വി. അഷ്‌റഫ് പദ്ധതി വിശദീകരിച്ചു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കെ. ജാ്യേത്സന, എ.ബിന്ദു, ഇ.പി ജുമാന ഹസീന്‍ ,എന്‍.പി ശബാന , കെ.കെ അജിന എന്നിവര്‍ സംസാരിച്ചു. എം.കെ ഷീജ സ്വാഗതവും പ്രജിത്ത് മീത്തല്‍ നന്ദിയും പറഞ്ഞു.