Tuesday, March 10, 2026 Last Updated 53 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.42 AM

ആയിരം വിദ്യാര്‍ഥികളുടെ ആയിരം കൈയെഴുത്ത്‌ പുസ്‌തകങ്ങളുമായി ലയോള സ്‌കൂള്‍

uploads/news/2026/03/828690/2.jpg

കോഴിക്കോട്‌: സ്‌കൂള്‍ മാഗസിനില്‍ ്‌എന്തെങ്കിലും എഴുതാന്‍ കൊതിച്ച ഒരു കാലം എല്ലാവര്‍ക്കും മുമ്പ്‌ ഉണ്ടായിരുന്നു. പക്ഷേ പലപ്പോഴും നല്ലവണ്ണം എഴുതാന്‍ അറിയുന്ന, സാഹിത്യ അഭിരുചിയുള്ള, കുട്ടികള്‍ക്ക്‌ മാത്രമായിരുന്നു അ്‌ന്ന് അവസരം. എന്നാല്‍ കോഴിക്കോട്‌ ലയോള സ്‌കൂള്‍ ഇത്തവണ അതിന്‌ ഒരു മാറ്റം കുറിച്ചു.
എല്ലാ വിദ്യാര്‍ഥികള്‍ക്കും എഴുതാം. എഴുതാം എന്നല്ല, എഴുതണം. കഥ, കവിത, അനുഭവ കുറിപ്പ്‌, യാത്രാവിവരണം, പുസ്‌തകപരിചയം, ഒറിഗാമി, കളിയെഴുത്ത്‌, ചിത്രരചന അങ്ങനെ കുട്ടികള്‍ക്ക്‌ അവരുടെ ഭാവന അനുസരിച്ച്‌ എന്തും തയ്ായറാക്കാം. ഇങ്ങനെ തയ്യാറാക്കിയ സൃഷ്‌ടികള്‍ അവരവര്‍ തന്നെ തയ്യാറാക്കിയ കവര്‍ ഡിസൈന്‍ സഹിതം ബുധനാഴ്‌ച പ്രകാശനം ചെയ്‌തു. ആയിരം വിദ്യാര്‍ഥികളുടെ ആയിരം കൈയെഴുത്ത്‌ പുസ്‌തകങ്ങള്‍ ഒന്നിച്ച്‌ പ്രകാശിപ്പിച്ച്‌ കോഴിക്കോട്‌ ലയോള സ്‌കൂള്‍ സാഹിത്യ നഗര പദവിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി നല്‍കി. എഴുത്തുകാരി കെ.പി.സുധീരയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്‌. സ്‌കൂളിലെ ആറാം ക്‌ളാസ്‌ വിദ്യാര്‍ഥി ഡാനിയല്‍ മാത്യു ജോസിന്റെ 35 കവിതകളുടെ സമാഹാരവും ടീച്ചേഴ്‌സ് മാഗസിനും ഇതേ ചടങ്ങില്‍ പ്രകാശനം ചെയ്‌തു.
പ്രതിമാസം സ്‌കൂള്‍ വിശേഷം പങ്കുവെച്ചു കൊണ്ട്‌ പുറത്തിറങ്ങിയ ഡിജിറ്റല്‍ മാഗസിനായ ലാവോക്‌സിന്റെ സംയോജിത പതിപ്പിന്റെ പ്രകാശനവും നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോയ്‌ അലക്‌സ്, മാനേജര്‍ ഫാ. പയസ്‌ വച്ചാ പറമ്പില്‍, പിടിഎ പ്രസിഡന്റ്‌ ആഷിക്ക്‌ കൃഷ്‌ണന്‍, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ നിഷ സുജേഷ്‌, ജിഷ സുകുമാരന്‍, സ്‌കൂള്‍ റേഡിയോ ആര്‍ജെകളായ പി. ജീവിത, ഇഹാന്‍ മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW