-->
കോഴിക്കോട്: കോഴിക്കോട് നഗരത്തെ സുസ്‌ഥിരവും ജനകേന്ദ്രീകൃതവുമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന തന്ത്രപ്രധാന ശില്‍പശാല സംഘടിപ്പിച്ചു. എന്‍.ഐ.ടി. കാലിക്കറ്റിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡിസൈന്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തില്‍ കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ചാണ് പരിപാടി നടന്നത്.
ബില്‍ഡിങ്‌് എ പീപ്പിള്‍-സെന്‍ട്രിക് കോഴിക്കോട്: എ സ്‌ട്രാറ്റജിക് വര്‍ക്ക്‌ഷോപ്പ് ഫോര്‍ ഓള്‍ കൗണ്‍സിലര്‍സ് എന്ന പേരില്‍ നടന്ന ശില്‌പശാല, കോഴിക്കോട് മേയര്‍ ഒ. സദാശിവന്‍ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. നഗരവികസന പദ്ധതികളില്‍ അക്കാദമിക് ഗവേഷണങ്ങളും ഭരണനിര്‍വ്വഹണവും തമ്മിലുള്ള ദൂരം കുറയ്‌ക്കണമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. ഇതിനായി കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരു സ്‌ഥിരം ഗവേഷണ സംവിധാനം രൂപീകരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കാനും ശാസ്‌ത്രീയമായ അടിത്തറ നല്‍കാനും ഇത് സഹായിക്കും. സി.ഡബ്‌ള്യു.ആര്‍.ഡി.എം.ഡയറക്‌ടര്‍ ഡോ. മനോജ് സാമുവല്‍ ചടങ്ങില്‍ സംസാരിച്ചു. നഗരത്തിലെ ജലമാനേജ്‌മെന്റ്, ഡ്രെയിനേജ് തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്‍.ഐ.ടി. കാലിക്കറ്റിലെയും സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലേയും പ്രമുഖ വിദഗ്‌ധര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍.ഐ.ടി കാലിക്കറ്റ് പ്ര?ഫസറും സി.ഒ.ഇ.യു.പി.ഡി ചെയര്‍മാനുമായ ഡോ. പി.പി.അനില്‍ കുമാര്‍ കോഴിക്കോട്ടെ നഗരവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികളും ഭാവി സാധ്യതകളും എന്ന വിഷയത്തിലും, എന്‍.ഐ.ടി കാലിക്കറ്റ് പ്ര?ഫസറും സി.ഒ.ഇ.യു.പി.ഡി വൈസ് ചെയര്‍മാനുമായ ഡോ. എം.എ.നസീര്‍ കോഴിക്കോട്ടെ നഗര ഗതാഗത ആസൂത്രണം: വെല്ലുവിളികളും സാധ്യതകളും പരിഹാരങ്ങളും എന്ന വിഷയത്തിലും സംസാരിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം. പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റ് ഡോ.ടി.കെ.ദൃശ്യ കോഴിക്കോട് നഗരത്തിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്‌ളാസെടുത്തു.
തുടര്‍ന്ന് സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ നിന്നുള്ള എന്‍ജിനിയര്‍ ബി.വിവേക് ജലനിര്‍ഗമനം മുതല്‍ ശുദ്ധീകരണം വരെ: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കുള്ള മലിനജല സംസ്‌കരണം എന്ന വിഷയത്തിലും, എന്‍.ഐ.ടി കാലിക്കറ്റ് അസോസിയേറ്റ് പ്ര?ഫസര്‍ ഡോ.കെ.ചിത്ര കാഴ്‌ചപ്പാടില്‍ നിന്ന് നടപ്പിലാക്കലിലേക്ക്: പ്രാദേശികാസൂത്രണ രീതികള്‍ എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തി.വിദഗ്‌ദ്ധരുടെ പ്രഭാഷണങ്ങളിലൂടെയും അതിലൂടെ ഉയര്‍ന്നു വന്ന ചര്‍ച്ചകളിലൂടെയും കോഴിക്കോട് നഗരസഭയുടെ ഭാവി പരിപാടികളിലും നഗരാസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതികളും കൂടുതല്‍ വ്യക്‌തതയോടെ തന്ത്രപരമായി രൂപീകരിക്കുന്നതിനും ഈ ശില്‌പശാല സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തെ നാല് പ്രധാന മേഖലകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതാണ് എന്‍.ഐ.ടി കാലിക്കറ്റിലെ സെന്റര്‍ ഓഫ് എക്‌്സലന്‍സ് ഇന്‍ അര്‍ബന്‍ പ്ലാനിങ്‌് ആന്‍ഡ് ഡിസൈന്‍.
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 250 കോടി രൂപയുടെ എന്‍ഡോവ്‌മെന്റോടെ പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍, ദക്ഷിണേന്ത്യയിലെ നഗരാസൂത്രണത്തിനുള്ള പ്രധാന ഹബ്ബാണ്. ഡല്‍ഹി എസ്.പി.എ, അഹമ്മദാബാദ് സി.ഇ.പി.ടി, ഐ.ഐ.ടി ഖരഗ്‌പൂര്‍ എന്നിവയ്‌ക്കൊപ്പമാണ് എന്‍.ഐ.ടി കാലിക്കറ്റും ഈ പദവി പങ്കിടുന്നത്. നഗരവല്‍ക്കരണത്തിലെ വെല്ലുവിളികള്‍ നേരിടുന്നതിനും സുസ്‌ഥിരവും ഉള്‍ക്കൊള്ളുന്നതുമായ വികസനം സാധ്യമാക്കുന്നതിനും കൗണ്‍സിലര്‍മാരെ സജ്‌ജരാക്കുക എന്നതാണ് ശില്‍്‌പശാലയുടെ ലക്ഷ്യം.