-->
പത്തനംതിട്ട: ഇറാന്‍-ഇസ്രായേല്‍-യു.എസ് യുദ്ധം നടക്കുന്നത് പശ്‌ചിമേഷ്യയില്‍ ആണെങ്കിലും അതിന്റെ പ്രത്യാഘാതം കൂടുതല്‍ അനുഭവിക്കുന്നത് ഇന്ത്യന്‍ വിപണിയും, കേരളത്തിലെ അടുക്കളകളിലും ആയിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പിണറായിക്കാലം തീവിലക്കാലം എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 10 വര്‍ഷക്കാലമായി വീട്ടമ്മമാര്‍ നേരിടുന്ന വിലക്കയറ്റം ആരോഗ്യ മേഖലയിലെ തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏറ്റവും വിലകൂടിയ സംസ്‌ഥാനം കേരളമാണെന്നും പ്ര?ഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എലിസബേത്ത് അബു, സുധാ നായര്‍, ഗീത ചന്ദ്രന്‍, സുജാ ജോണ്‍, ആശാ തങ്കപ്പന്‍, കുഞ്ഞൂഞ്ഞമ്മ ജോസഫ്, സുജാത മോഹന്‍, മായാശ്രീ, ബിനിലാല്‍, അന്നമ്മ ഫിലിപ്പ്, ലാലി സുദര്‍ശന്‍, ആശാ കുമാരി, ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.