Wednesday, March 11, 2026 Last Updated 46 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.00 AM

വേദികള്‍ സംഗീത മയം; സദസിനെ കുളിരണിയിച്ച സമൂഹഗാന മത്സരം

uploads/news/2026/03/828586/1.jpg

തിരുവല്ല : മഹാത്മാഗാന്ധി സര്‍വകലാശാലാ യൂണിയന്‍ കലോത്സ സമാപന തലേന്ന്‌ സംഗീതലോകത്തിന്‌ അമൃതേത്ത്‌ നല്‍കി ഇളം തലമുറ ഗായകര്‍ ഇന്നലെ വേദി 1 മുനിസിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന സമൂഹ ഗാന മത്സരത്തില്‍ 26 ടീമുകളും സംഗീത വിരുന്നില്‍ സദസിന്റെ മനം നിറച്ചു.
കേരളത്തിന്റെ സംഗീത ഭാവിയിലെ മിന്നും താരങ്ങള്‍ വേദിയില്‍ ഒന്നിന്‌ പുറകേ ഒന്നായി വന്ന്‌ പ്രതിഭ തെളിയിച്ചതോടെ സംഗീതത്തിന്റെ ശോഭനമായ നാളെകളെ നമുക്ക്‌ നേരില്‍ കാണാനായി.
ഹൃദയ വികാരങ്ങളില്‍ എന്റെ ഭാരതം സകല വിചാരങ്ങളില്‍ എന്റെ ഭാരതം എന്നു തുടരുന്ന ദേശഭക്‌തിഗാനങ്ങള്‍ ആരെയും കോരി തരിപ്പിക്കാന്‍ പോന്നതായി മുനിമാരും ഋഷിമാരും വേദ മന്ത്രമോതിയ സംസ്‌കൃതികളെയും ആര്‍ഷഭാരതത്തിന്റെ ലോക പൈതൃകങ്ങളെയും പാട്ടിന്റെ വരികളില്‍ മുഴങ്ങി അമുനവര്‍ഷം കുളിരില്‍ മുങ്ങുന്ന നാട്‌ ഹൃദയം നിറയും മതമാതി യുടെ നാട്‌ എന്ന വരികള്‍ മുതല്‍ സെമി ക്ലാസിക്കള്‍ അവരുടെ തേന്‍ മഴയായി പെയ്‌തിറങ്ങി സമൂഹ ഗാനത്തില്‍ ഹിന്ധോളം, സിന്ധു ഭൈരവി രാഗങ്ങള്‍ മിന്നി മറയുന്നത്‌ സംഗീതപ്രേമികളുടെ താളലയം മുറുക്കിമോര്‍ണിംഗ്‌ സ്‌റ്റാര്‍ കോളജ്‌ അങ്കമാലിയുടെ നടു വീതികളില്‍ കായലുകള്‍ കല്ലാറിന്‍ പാട്ടിന്‍ താളത്തില്‍ തുടങ്ങി തില്ലാന പാടിയും സിന്ധു ഭൈരവി ആലാപനവും കെങ്കേമമായി കഴിഞ്ഞ തവണ നാലാം സ്‌ഥാനം ഈ ടീം കരസ്‌ഥമാക്കിയിരുന്നതായി ഇവരുടെ സംഗീത ടീച്ചര്‍ ഫെമിന പറഞ്ഞു. സെന്റ തെരേസാസ്‌ എറണാകുളം കല്‌പ്പിച്ചു തന്നെ വന്നപോലെ സദസിലും വേദിയിലും സംഗീതസാന്ദ്രമായ നിമിഷങ്ങള്‍ നല്‍കി ഡിഗ്രി വിദ്യാര്‍ത്ഥിനികളായിരുന്നു ഗായകരും ഉപകരണങ്ങള്‍ നയിച്ചവരും കീബോര്‍ഡില്‍ എയ്‌ഞ്ചല്‍ ബെന്നോ,വയലിന്‍ ശ്രേയാ ബെന്‍ റിതം പാഡ്‌ അമൃതലക്ഷമി , ബെയ്‌സ് ഗിറ്റാര്‍ ശ്രുതി തിബിന്‍ കുമാര്‍ എന്നിവരായിരുന്നു തേരേസാസിന്റെ മിന്നും താരങ്ങള്‍ സെബിന്‍ നായര്‍ വരികള്‍ എഴുതി സംഗീതം പകര്‍ന്നു സംഗീത കലയുടെ ആരോഹണങ്ങളില്‍ എന്നു തുടങ്ങി പിന്നീട്‌ സദസിന്റെ നീണ്ട കൈയടികള്‍ പാട്ട്‌ തീരും വരെ തുടര്‍ന്നു വിവിധ പാട്ടുകള്‍ സമന്വയിപ്പിച്ചാണ്‌ ആലപിച്ചത്‌ സമൂഹഗാനത്തില്‍ കഴിഞ്ഞ എം.ജി കലോത്സവത്തില്‍ രണ്ടാം സ്‌ഥാനമാണ്‌ സെന്റ തെരേസാസിന്‌ ഉണ്ടായിരുന്നത്‌ ഇന്നലെയും മോശമല്ലാത്ത പ്രകടനമായിരുന്നു മാസങ്ങള്‍ നീണ്ട പരിശീലന തപസ്യയുടെ തിരശീലയാണ്‌ തിരുവല്ല കലോത്സവ വേദിയില്‍ ഉയര്‍ന്നത്‌.
വൈഗ പ്രസാദും
ശ്രുതിയും ഒന്നാമത്‌;
സംഗീതവേദിയില്‍
പെണ്‍കരുത്ത്‌

തിരുവല്ല: കലോത്സവത്തിന്റെ ആറാം ദിനത്തില്‍ സംഗീതപ്രേമികളെ സാന്ദ്രമായ ആലാപനം കൊണ്ട്‌ വിസ്‌മയിപ്പിച്ച ലളിതഗാനം (വനിത) മത്സരത്തില്‍ വൈഗ പ്രസാദും ശ്രുതി എ.ആറും ഒന്നാം സ്‌ഥാനം പങ്കിട്ടു. ആലുവ ഭാരതമാതാ സ്‌കൂള്‍ ഓഫ്‌ ലീഗല്‍ സ്‌റ്റഡീസിനെ പ്രതിനിധീകരിച്ചാണ്‌ വൈഗ എ ഗ്രേഡോടെ ഒന്നാമതെത്തിയതെങ്കില്‍, തൃപ്പൂണിത്തുറ ഗവ. ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജിന്‌ വേണ്ടിയാണ്‌ ശ്രുതി എ.ആര്‍ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയത്‌.
പെരുമ്പാവൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മേബിള്‍ സൂസന്‍ ജോര്‍ജ്‌, ആലുവ യു.സി. കോളേജിലെ അഭിരാമി എസ്‌. എന്നിവര്‍ എ ഗ്രേഡോടെ രണ്ടാം സ്‌ഥാനം നേടി. മൂന്നാം സ്‌ഥാനത്തിനായി വലിയ മത്സരമാണ്‌ നടന്നത്‌. കോതമംഗലം എം.എ. കോളേജിലെ ഭാവപ്രിയ സുശീല്‍, എം.ജി. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ സാന്ദ്ര ടി.എസ്‌., നെല്ലിക്കുഴി ഇന്ദിരാഗാന്ധി ട്രെയിനിങ്‌ കോളേജിലെ ദേവിപ്രിയ എ.കെ., തേവര എസ്‌.എച്ച്‌. കോളേജിലെ അഭിരാമി എന്നിവര്‍ എ ഗ്രേഡോടെ മൂന്നാം സ്‌ഥാനം പങ്കിട്ടു.

വേദികളില്‍ ഇന്ന്‌
വേദി: 1 - കേരളം
(പബ്ലിക്‌ സ്‌റ്റേഡിയം ) 9. -ഒപ്പന 7.
- സമാപന സമ്മേളനം
വേദി: 2 - ആലിന്‍ ഷെറിന്‍
(നഗര സഭ മൈതാനം)
9. - പരിചമുട്ട്‌ 12. - മാര്‍ഗംകളി
വേദി: 3 -
വി.എ സ്‌.അച്യുതാനന്ദന്‍
(മാര്‍ത്തോമ്മാ കോളജ്‌ ഓഡിറ്റോറിയം)
10. - ചാക്യാര്‍ കൂത്ത്‌
2. - നങ്ങ്യാര്‍ കൂത്ത്‌
വേദി: 4- മുണ്ടക്കൈ, ചൂരല്‍മല
(ടൈറ്റസ്‌ ടീച്ചേഴ്‌സ്
കോളജ്‌ ഓഡിറ്റോറിയം ) 9. ക്വിസ്സ്‌

Ads by Google
Advertisement
Thursday 05 Mar 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW