Wednesday, March 11, 2026 Last Updated 49 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.00 AM

അടൂര്‍ ഗാന്ധിസ്‌മൃതി മൈതാനം നവീകരിക്കുന്നു

uploads/news/2026/03/828585/4.jpg

അടൂര്‍: നഗര സൗന്ദര്യവല്‌ക്കരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി സ്‌മൃതി മൈതാനം നവീകരിക്കുന്നു. തകര്‍ന്നുകിടക്കുന്ന ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കും. ഓപ്പണ്‍ സ്‌റ്റേജ്‌ മാറ്റി ഇന്‍ ഡോര്‍ സ്‌റ്റേജാക്കും. മൈതാനത്ത്‌ നില്‍ക്കുന്നവര്‍ക്ക്‌ മഴ നനയാതിരിക്കാന്‍ സംവിധാനം ഒരുക്കും. അലങ്കാര വൈദ്യുത വിളക്കുകള്‍ സ്‌ഥാപിക്കും. ടോയ്‌ലറ്റ്‌ സംവിധാനത്തിനുളള കെട്ടിടം പണിയും പൂര്‍ത്തിയായിവരുന്നു. തറ ഓട്‌ പാകി മനോഹരമാക്കും.എം.എല്‍എയുടെ ആസ്‌തിവികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചിലവിട്ടാണ്‌ നിര്‍മ്മാണം. റേഡിയോ കിയോസ്‌കും ഉണ്ടാകും . അടൂരുകാര്‍ക്ക്‌ വൈകുന്നേരങ്ങളില്‍മാനസിക ഉല്ലാസത്തിനും അല്‌പനേരം കാറ്റേറ്റ്‌ വിശ്രമിക്കാനും സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്‌ഥയായിരുന്നു.
മൈതാനത്തിന്റെ പണികള്‍ പൂര്‍ത്തിയായി തുറന്ന്‌ കൊടുക്കുന്നതോടെ ആള്‍ക്കാര്‍ക്ക്‌ സായാഹ്ന വിശ്രമത്തിന്‌ ഒരിടമാകുകയാണ്‌. ഇവിടെ പാര്‍ക്കും ഒരുക്കും.വൈകിട്ട്‌ റേഡിയോ പരിപാടികള്‍ ആസ്വദിച്ച്‌ കാറ്റേറ്റിരിക്കുന്ന തിനും സൗഹൃദങ്ങള്‍ക്കും ഒരു മുതല്‍കൂട്ടാകുമെന്ന ില്‍ സംശയമില്ല.പടര്‍ന്ന്‌ പന്തലിച്ച്‌ കടുത്ത വേനലില്‍ തണലേകുന്ന വലിയ മരങ്ങളും മൈതാനത്തിന്റെ പ്രത്യേകതയാണ്‌.പണികള്‍ പൂര്‍ത്തീകരിച്ച്‌ വേഗം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന്‌ ഡെപ്യൂട്ടി സ്‌ പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 05 Mar 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW