Wednesday, March 11, 2026 Last Updated 25 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.59 AM

എസ്‌.എസ്‌.എല്‍.സി. പരീക്ഷ ഇന്ന്‌; ജില്ലയില്‍ 9245 വിദ്യാര്‍ഥികള്‍

പത്തനംതിട്ട: ജില്ലയില്‍ പത്താം ക്ലാസ്‌ പരീക്ഷക്കുള്ള തയ്യറെടുപ്പുകള്‍ പൂര്‍ത്തിയായി.ഇന്ന്‌ ആരംഭിക്കുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന്‌ 9245 കുട്ടികള്‍ പങ്കെടുക്കും . 4598 ആണ്‍കുട്ടികളും 4647 പെണ്‍കുട്ടികളുമാണ്‌ പരീക്ഷ എഴുതുന്നത്‌. 50 ഗവണ്‍മെന്റ്‌ സ്‌കൂളുകളില്‍ 739 ആണ്‍കുട്ടികളും 669 പെണ്‍കുട്ടികളും ഉള്‍പ്പെടെ 1408 പേരാണ്‌ പരീക്ഷ എഴുതാനുള്ളത്‌.
109 എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 7435 കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ 3656 ആണ്‍കുട്ടികളും 3779 പെണ്‍കുട്ടികളും ഉണ്ടാകും. അഞ്ച്‌ അംഗീകൃത അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 203 ആണ്‍കുട്ടികളും 199 പെണ്‍കുട്ടികളുമടക്കം 402 പേരാണ്‌ പത്താംക്ലാസ്‌ പരീക്ഷയ്‌ക്കുള്ളത്‌. മൂന്ന്‌ സ്‌പെഷല്‍ സ്‌കൂളുകളിലും ഒരു ടെക്‌നിക്കല്‍ സ്‌കൂളിലും പരീക്ഷയുണ്ട്‌. മൊത്തം 170 പരീക്ഷാ കേന്ദ്രങ്ങളാണ്‌ ജില്ലയിലുള്ളത്‌.

Ads by Google
Advertisement
Thursday 05 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW