-->
തിരുവല്ല: യുവ പ്രതിഭകള്‍ മാറ്റുരച്ച എം.ജി സര്‍വകലാശാല സര്‍ഗോത്സവം ഇന്ന് സമാപിക്കുമ്പോള്‍ കോളജുകളില്‍ എറണാകുളം ജില്ലാ ഏറെ മുന്നിലാണ്.സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവരയും മഹാരാജാസ് കോളജ്, എറണാകുളവുമാണ് മുന്നിലുള്ളത്.കലാപ്രതിഭയാകാന്‍ ,തൃപ്പൂണിത്തുറ ആര്‍.എല്‍.വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ഫൈന്‍ആര്‍ട്‌സ് കോളജിലെ വിഷ്‌ണുവും എസ്.ടി. തോമസ് കോളേജ്, പാലായിലെ ശ്യാംജിത്ത് സജീവും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കലാതിലക പട്ടത്തിലേക്ക് നിര്‍മ്മല കോളജ്, മൂവാറ്റുപുഴ യിലെ അപര്‍ണ മോഹനും ബി.സി.എം കോട്ടയത്തെ നിഹാര ബി ദേവും മത്സരിക്കുന്നു.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര താരം ടോവിനോ തോമസ് ഉദ്‌ഘാടനം ചെയ്യും.
കോളജുകള്‍ മുന്നില്‍
സേക്രഡ് ഹാര്‍ട്ട് കോളജ്,
തേവര -116
മഹാരാജാസ് കോളജ്,
എറണാകുളം -112
ആര്‍.എല്‍.വി ഗവ. കോളജ് ഓഫ് മ്യൂസിക് തൃപ്പൂണിത്തുറ -93
സെന്റ്‌തെരേസാസ് കോളജ്,
എറണാകുളം -78
കലാതിലകം
അപര്‍ണ മോഹന്‍, നിര്‍മ്മല
കോളജ്, മൂവാറ്റുപുഴ- 19
നിഹാര ബി ദേവ് ,ബി.സി.എം
കോട്ടയം - 18
കലാപ്രതിഭ
വിഷ്‌ണു എസ്,ആര്‍.എല്‍.വി. ഗവ. കോളജ് ഓഫ് മ്യൂസിക് ഫൈന്‍ആര്‍ട്‌സ് ,തൃപ്പൂണിത്തുറ -13
ശ്യാംജിത്ത് സജീവ്,എസ്.ടി. തോമസ് കോളജ്, പാലാ-11
സച്ചിന്‍ പി,മഹാരാജാസ് കോളജ്, എറണാകുളം -9
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം പ്രതിഭ/തിലകം
സഞ്‌ജനാ ചന്ദ്രന്‍ ,സെന്റ് തെരേസാസ് എറണാകുളം 19
പി സിയാ പവല്‍ എസ്.എച്ച്
കോളജ് തേവര - 15