Wednesday, March 11, 2026 Last Updated 25 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.59 AM

അടൂരില്‍ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു

അടൂര്‍: മണ്ഡലത്തെ കഴിഞ്ഞ മൂന്ന്‌ ടേമുകളായി പ്രതിനിധീകരിക്കുന്ന തനിക്ക്‌ ആദ്യ അഞ്ചു വര്‍ഷം ഒഴികെ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാനായെന്ന്‌ ചിറ്റയം ഗോപകുമാര്‍ അവകാശപ്പെട്ടു. 2011 - 16 കാലയളവില്‍ യു.ഡി.എഫാണ്‌ ഭരിച്ചതെന്നതിനാല്‍ എം.എല്‍.എ ഫണ്ട്‌ ഉപയോഗിച്ചുള്ള പദ്ധതികള്‍ മാത്രമാണ്‌ നടപ്പാക്കിയത്‌.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കിഫ്‌ബി മുഖേന 100 കോടിയുടെ വികസന പദ്ധതികളാണ്‌ വിവിധ മേഖലകളിലായി നടപ്പാക്കിയത്‌. എല്ലാ മേഖലയിലും വലിയ വികസന മുന്നേറ്റം ഉണ്ടായിട്ടുണ്ട്‌. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങളുണ്ടായി. അടൂര്‍ അന്തര്‍ദേശീയ സേ്‌റ്റഡിയത്തിന്‍റെ പണി ഉടന്‍ തുടങ്ങാനാകും. കൊടുമണ്‍ സേ്‌റ്റഡിയം മണ്ഡലത്തിന്‍റെ മുഖച്‌ഛായ തന്നെ മാറ്റിയെടുത്തു.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പുതിയ സൗകര്യങ്ങളായി. ഡയഗ്‌നോസ്‌റ്റിക്‌ ബ്ലോക്ക്‌ ഉദ്‌ഘാടനത്തിനു സജ്‌ജമായി. അമ്മയും കുഞ്ഞും വാര്‍ഡിനുള്ള അനുമതിയായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കടക്കം പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു.
അടൂരില്‍ കോടതി സമുച്ചയം, അടൂര്‍ ഇരട്ടപ്പാലം, പന്തളം കുറുന്തോട്ടയം പാലം, പിഡബ്ല്യുഡി കോംപ്ലക്‌സ്, അടൂര്‍ ഫയര്‍ സേ്‌റ്റഷന്‍, പന്തളം ബൈപാസ്‌ എന്നിവ പ്രധാന നേട്ടങ്ങളായുണ്ട്‌. 2021ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിനു കാരണം സാമുദായികമായ ചില ഏകീകരണം കാരണമായി. മാനുഷികമായ ചില പരിഗണനകളും ഇതിനൊപ്പം കടന്നുവന്നു. ബി.ജെ.പിക്ക്‌ അടൂരില്‍ വോട്ട്‌ വര്‍ധിച്ചിട്ടുണ്ട്‌. പന്തളം നഗരസഭയും കുളനട ഗ്രാമപഞ്ചായത്തും ബി.ജെ.പി ഭരണത്തില്‍ നിന്നും എല്‍.ഡി.എഫ്‌ പിടിച്ചെടുത്തു. സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ പന്തളം തെക്കേക്കരയില്‍ ബി.ജെ. പിക്ക്‌ അധികാരം ലഭിക്കാനിടയാക്കിയത!െന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി. വിശാഖന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 05 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW