Wednesday, March 11, 2026 Last Updated 21 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.59 AM

ആറു മാസം അഞ്ച്‌ അപകടങ്ങള്‍; മരണം രണ്ട്‌

uploads/news/2026/03/828578/3.jpg

കോട്ടയം: പത്തു വര്‍ഷത്തിനുള്ളില്‍ 1150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന്‌ അവകാശപ്പെടുന്ന മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ആറു മാസത്തിനിടെ കെട്ടിടം തകര്‍ന്നുണ്ടായത്‌ അഞ്ച്‌ അപകടങ്ങള്‍, രണ്ടു മരണവും.
പുതിയ കെട്ടിടങ്ങളുടെ ഉദ്‌ഘാടനങ്ങള്‍ കെങ്കേമമായി നടക്കുമ്പോഴാണ്‌ ആശുപത്രിയ്‌ക്കു തന്നെ നാണക്കേടായി അപകടങ്ങള്‍ മാറുന്നത്‌. ജനുവരി 28ന്‌ കെട്ടിട ഭാഗങ്ങള്‍ ഇടിഞ്ഞു വീണു പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന അന്യ സംസ്‌ഥാന തൊഴിലാളി ഇന്നലെ മരിച്ചതോടെ, പഴയ കെട്ടിടങ്ങള്‍ ആശുപത്രിയ്‌ക്കു ബാധ്യതയാകുകയാണ്‌.
കഴിഞ്ഞ ജൂലൈ മൂന്നിനാണു ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാര്‍ഡിന്റെ ശൗചാലയ ഭാഗം ഇടിഞ്ഞു വീണു തലയോപ്പറമ്പ്‌ സ്വദേശിയായ ബിന്ദു മരിച്ചത്‌. ശസ്‌ത്രക്രിയയ്‌ക്കായി എത്തിയ മകള്‍ക്ക്‌ കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു ബിന്ദു. അപകടത്തെത്തുടര്‍ന്നു പ്രതിഷേധം ശക്‌തമാകുകയും സമീപ വാര്‍ഡുകളിലെ രോഗികളെ മാറ്റുകയും ചെയ്‌തിരുന്നു.
ബിന്ദുവിന്റെ മരണത്തെത്തുടര്‍ന്നു പൊളിച്ചു നീക്കാന്‍ തീരുമാനിച്ച പഴയ പതിനാലാം വാര്‍ഡ്‌ ഇപ്പോഴും അപകട ഭീഷണിയായി നിലനില്‍ക്കുകയാണ്‌്. കെട്ടിടം പൊളിയ്‌ക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
ഒ.പി. അത്യാഹിത വിഭാഗങ്ങളില്‍ നിന്ന്‌ ഇപ്പോഴും ഈ കെട്ടിടത്തിനുള്ളിലെ വഴിയില്‍ കൂടി രോഗികളെ കൊണ്ടു പോകുന്നതായി പരാതിയുണ്ട്‌. ജീവനക്കാരുടെ കോ ഓപ്പറേറ്റീവ്‌ സ്‌റ്റോറും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. വാഹനങ്ങളും ഈ കെട്ടിടത്തിന്റെ സമീപത്തു കൂടി കടന്നു പോകുന്നുണ്ട്‌.
1975 -78 കാലഘട്ടത്തില്‍ നിര്‍മിച്ച ജനറല്‍ മെഡിസന്‍ കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും ഷെയ്‌ഡ് ദുര്‍ബലാവസ്‌ഥയിലാണ്‌്. ഈ ബ്ലോക്കില്‍ ഇപ്പോള്‍ ജനറല്‍ മെഡിസിന്‍ 2, 6,9 വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്‌ ഉള്‍പ്പെടെ ആശുപത്രി കോമ്പൗണ്ടില്‍ നിരവധി ഉപയോഗശൂന്യമായ കെട്ടിടങ്ങളാണ്‌ അപകടഭീഷണുമായി നില്‍ക്കുന്നത്‌.

ആറു മാസ അപകടങ്ങള്‍ ഇങ്ങനെ:

2025 ജൂലൈ മൂന്ന്‌-പഴയ സര്‍ജിക്കല്‍ ബ്ലോക്കിലെ ശൗചാലയ കെട്ടിടം തകര്‍ന്ന്‌ തലയോലപ്പറമ്പ്‌ ഉമാംകുന്ന്‌ മേപ്പാട്ടുകുന്നേല്‍ ഡി. ബിന്ദു (52) മരിച്ചു.
2025 സെപ്‌റ്റംബര്‍ 18

മെഡിസിന്‍ ബ്ലോക്ക്‌ മൂന്നാം വാര്‍ഡ്‌ വരാന്തയില്‍ കിടന്നുറങ്ങിയിരുന്ന സ്‌ത്രീയുടെ ദേഹത്തേയ്‌ക്ക് മേല്‍ത്തട്ടിലെ സിമന്റ്‌ പാളി അടര്‍ന്നു വീണു പരുക്കേറ്റു.
2025 സെപ്‌റ്റംബര്‍ 31

മെഡിസിന്‍ ബ്ലോക്കിലെ ന്യൂറോ സര്‍ജറി വിഭാഗത്തിനു സമീപമുള്ള പടിക്കെട്ടിന്റെ മുകളിലെ സിമന്റ്‌ പാളി അടര്‍ന്നു വീണു പത്തനംതിട്ട സ്വദേശിക്കു പരുക്കേറ്റു.

2025 ഡിസംബര്‍ 23

ഒ.പി. ബ്ലോക്കിലെ ഇ.എന്‍.ടി. 18-ാം വാര്‍ഡിലെ ടൈലുകള്‍ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു രോഗികളെ മാറ്റി.
2026 ജനുവരി 28

ജനറല്‍ മെഡിസിന്‍ ബ്ലോക്കിലെ അപകടാവസ്‌ഥയിലായ സണ്‍ ഷേയ്‌ഡ് അടര്‍ന്നു വീണു അന്യസംസ്‌ഥാന തൊഴിലാളിയ്‌ക്കു പരുക്കേറ്റു. ഇദ്ദേഹം ഇന്നലെ മരിച്ചു.

Ads by Google
Advertisement
Thursday 05 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW