-->
കോട്ടയം: പരീക്ഷാച്ചൂടില്‍ വിദ്യാര്‍ഥികള്‍, എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നതു 17271 വിദ്യാര്‍ഥികള്‍. ഇതില്‍ 8752 ആണ്‍കുട്ടികളും 8519 പെണ്‍കുട്ടികളുമാണ് പരീക്ഷയ്‌ക്കായി തയാറെടുത്തിരിക്കുന്നത്.. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതു കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ്, 3450 ആണ്‍കുട്ടികളും 3394 പെണ്‍കുട്ടികളും.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലാണ്, 331 പേര്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ തൃക്കൊടിത്താനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളാണ് 68 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളുമുള്‍പ്പെടെ 109 കുട്ടികളാണു ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കട്ടാമ്പാക്ക് എന്‍.എസ്.എസ്. എച്ച്.എസ്.സ്‌്കൂളിലാണ്. ഒരു ആണ്‍കുട്ടി മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് സര്‍ക്കാര്‍ സ്‌കൂള്‍ തലയോലപ്പറമ്പ് ഗവണ്‍മെന്റ് വി.എച്ച്.എസിലാണ്, ഇവിടെ എഴുതുന്നത് മൂന്ന് ആണ്‍കുട്ടികള്‍ മാത്രം. ഇന്ന് ആരംഭിക്കുന്ന പരീക്ഷ 30നു അവസാനിക്കും. മൂല്യനിര്‍ണയ നടപടികള്‍ ഏപ്രില്‍ ഏഴു മുതല്‍ 25 വരെ നടക്കും. മേയ് ഏഴിനു ബോര്‍ഡ് യോഗം ചേരും. എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്നും പ്ലസ്‌ടു പരീക്ഷകള്‍ നാളെയും ആരംഭിക്കും. സി.ബി.എസ്.ഇ. പത്താംക്ലാസ്, പ്ലസ്‌ടു പരീക്ഷകള്‍ നേരത്തെ ആരംഭിച്ചിരുന്നു.