-->
കോട്ടയം: മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് എം.എല്‍.എയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി പുതുപ്പള്ളി എം.എല്‍.എ.ചാണ്ടി ഉമ്മന്‍.സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു എം.എല്‍.എ. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് എം്‌എല്‍.എ.യെ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനായി മൊബൈല്‍ ആപ്പ് തയറാക്കിയത്.മൊബൈലിലെ പ്ലേസ്‌റ്റോറില്‍ നിന്ന് വികാസ് നീതി എന്ന പേര് ടൈപ്പ് ചെയത് മൊബൈല്‍ ആപ് ആക്‌ടിവേറ്റാക്കാം.മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ എം.എല്‍.എ. ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍,മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ എം.എല്‍.എ.യുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.നാലു ദിവസമായി പുതുപ്പളളിയില്‍ നടന്ന പുതുപ്പള്ളി ഫെസ്‌റ്റിലാണ് ആപ്പ് ഔദ്യോഗിമായി ലോഞ്ച് ചെയ്‌തത്.തെലുങ്കാനയില്‍ നിന്നുള്ള പ്രഫഷണല്‍ ടീമാണ് ആപ്പ് രൂപകല്‍പ്പന ചെയ്‌തത്.
പുതുപ്പള്ളിക്ക് ആഘോഷത്തിന്റെയും കരുതലിന്റെയും ദിനരാത്രങ്ങള്‍ സമ്മാനിച്ചാണ് നാടിന്റെ സാംസ്‌കാരികോത്സവമായി സംഘടിപ്പിച്ച പുതുപ്പള്ളി ഫെസ്‌റ്റ് സമാപിച്ചത്. പുതുപ്പള്ളിയുടെ പാരമ്പര്യവും സാംസ്‌കാരിക പ്രൗഡിയും വിളിച്ചോതി നാല് ദിവസങ്ങളായി പുതുപ്പള്ളി ഗ്രൗണ്ടില്‍ നടന്ന ഒന്നാമത് പുതുപ്പള്ളി ഫെസ്‌റ്റ് നാടിന് വ്യത്യസ്‌തമായ അനുഭവമാണ് സമ്മാനിച്ചത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുപ്പള്ളി ഫെസ്‌റ്റ് സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. പങ്കെടുക്കാനും ആശംസ നേരാനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിവിധ ദിവസങ്ങളിലായി കലാ, സാംസ്‌കാരിക, കായിക മേഖലകളില്‍ അനേകം പ്രമുഖരെത്തി.പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, അംഗന്‍വാടി അധ്യാപകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ,വിവിധ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചവര്‍ എന്നിവരെയെല്ലാം ആദരിച്ച പരിപാടി നാടിന് വേറിട്ടൊരു മാതൃകയായി. ലഹരിമുക്‌ത യുവത്വം എന്ന സന്ദേശമുയര്‍ത്തി നടത്തിയ മിനി മാരത്തണ്‍ നടത്തിയാണ് ഫെസ്‌റ്റിന് തുടക്കം കുറിച്ചത്. മണര്‍കാട് പെരുമാനിക്കുളത്തുനിന്നും ഷഡ്‌കാലാ ഗോവിന്ദമാരാര്‍ നഗര്‍ എന്ന് നാമകരണം ചെയ്‌ത പുതുപ്പള്ളി ഗ്രൗണ്ടിലേക്ക് ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി സംഘടിപ്പിക്കപ്പെട്ട മാരത്തോണില്‍ 600-ലേറെ പേര്‍ പങ്കെടുത്തു.
വിവിധ ദിവസങ്ങളിലായി അരങ്ങേറിയ കലാ, കായിക ആയോധന മത്സരങ്ങള്‍, കലാസന്ധ്യകള്‍, ബാന്റ്, ഭജന്‍, വിവിധ സ്‌റ്റാളുകള്‍, ടോക്ക് ഷോ തുടങ്ങി ആഘോഷത്തിന്റെ ആരവങ്ങള്‍ക്കാണ് ഈ ദിവസങ്ങളില്‍ ഫെസ്‌റ്റ് വേദിയായത്.
മണ്ഡലത്തിനുള്ളിലും പുറത്തുമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നിരവധി മത്സരങ്ങളും ഈ ദിവസങ്ങളില്‍ അരങ്ങേറി. ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നില്‍കുന്ന വീടുകളില്‍ 14 വീടുകളുടെ താക്കോല്‍ ദാനവും ഫെസ്‌റ്റില്‍ നടത്തി. യുദ്ധത്തിനെതിരെയും ലോകസമാധാനത്തിനായും ഫെസ്‌റ്റിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത ജനാവലി തിരിതെളിയിച്ചു. ചാണ്ടി ഉമ്മന്‍ പ്രതിഞ്‌ജ ചൊല്ലിക്കൊടുത്തു. 216-ലേറെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഇതിനകം വീട് നിര്‍മ്മിച്ച് നല്‍കിയ സിസ്‌റ്റര്‍ ലിസി ചക്കാലയ്‌ക്കലിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. പുതുപ്പള്ളി ഫെസ്‌റ്റ് കൂടുതല്‍ വിപുലമായ പരിപാടികളോടെ ഇനിമുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
കെ.പി.സി.സി വൈസ്‌പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം വി.കെ.വൈശാഖ്,അബിന്‍ വര്‍ക്കി, കുഞ്ഞ് ഇല്ലംപള്ളി, സാബു പുതുപ്പറമ്പില്‍, സിജു കെ ഐസക്ക്, സുനില്‍ മാമ്പുഴയ്‌ക്കല്‍, ജെജി പാലക്കലോടി,തുടങ്ങിയ ജനപ്രതിനിധികളും ഹണി റോസ്, ഭാമ, തുടങ്ങി കലാരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.