Saturday, March 14, 2026 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.58 AM

ക്രിയേറ്റീവ്‌ ഫെസ്‌റ്റിന്‌ തുടക്കം

കട്ടപ്പന: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സമഗ്ര ശിക്ഷ കേരള ഇടുക്കി ബി.ആര്‍.സി കട്ടപ്പനയുടെ നേതൃത്വത്തില്‍ ക്രിയേറ്റീവ്‌ ഫെസ്‌റ്റിന്‌ തുടക്കം കുറിച്ചു. പഠനത്തിനൊപ്പം വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ ക്രിയേറ്റീവ്‌ കോര്‍ണര്‍. സമഗ്ര ശിക്ഷാ കേരളയും കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വ്വകലാശാലയും ചേര്‍ന്ന്‌ നടത്തുന്ന ഈ പരിപാടിയില്‍ വിവിധ തൊഴില്‍ ബന്ധിത പ്രവര്‍ത്തനങ്ങളിലൂടെ പാഠ പുസ്‌തക ആശയങ്ങളെ രസകരവും ക്രിയാത്മകവുമായ രീതിയില്‍ കുട്ടികള്‍ക്ക്‌ അനുഭവേദ്യമാക്കുന്നു.
ഗവ. ട്രൈ ബെല്‍ ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ സംഘടിപ്പിച്ച ജില്ലാതല ക്രിയേറ്റീവ്‌ ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം കട്ടപ്പന നഗര സഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ മനോജ്‌ മുരളി യോഗത്തിന്‌ അധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തില്‍ 14 ഉം രണ്ടാം ഘട്ടത്തില്‍ 18സ്‌ളുകള്‍ക്കുമാണ്‌ ജില്ലയില്‍ ആറ്‌ ലക്ഷം രൂപ വീതം ഫണ്ട്‌ നല്‍കി ക്രിയേറ്റീവ്‌ കോര്‍ണര്‍ അനുവദിച്ചിരിക്കുന്നത്‌. ഫാഷന്‍ ഡിസൈനിങ്‌, പ്ലംബിങ്‌്, ബഡിങ്‌, ലെയറിങ്‌, ഗ്രാഫ്‌റ്റിങ്‌, കുക്കിങ്‌, ഇലക്രേ്‌ടാണിക്‌സ്, വുഡ്‌ വര്‍ക്ക്‌ എന്നിങ്ങനെ ലൈവ്‌ സെഷനുകളോടെപ്പം പ്രദര്‍ശനങ്ങളും നടന്നു. എസ്‌.എസ്‌.കെ പ്രോഗ്രാം ഓഫീസര്‍ കെ.എ. ബിനു മോന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ടിജി എം. രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ആന്‍സണ്‍ ജോസഫ്‌, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സി. രാജശേഖരന്‍, ഡോ. ജസ്‌ന, ഷാജി മോന്‍, മിനി ഐസക്ക്‌, സിന്ധു, റെജി കുമാര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
മേളയില്‍ മികച്ച വിജയം കൈവരിച്ച സ്‌കൂളുകള്‍ക്ക്‌ നഗരസഭ വൈസ്‌ ചെയര്‍ പേഴ്‌സണ്‍ ലീലാമ്മ ബേബി സമ്മാന ദാനവും സര്‍ട്ടിഫിക്കറ്റ്‌ വിതരണവും നടത്തി. കുടുംബശ്രീ, ഹരിത കര്‍മസേന, വ്യാപാരി, വ്യവസായി സംഘടനകള്‍, കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, എസ്‌.എസ്‌.കെ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്രിയേറ്റീവ്‌ ഫെസ്‌റ്റ് ശില്‌പശാലയില്‍ ഒന്നാം സ്‌ഥാനം ജി.എച്ച്‌.എസ്‌ തങ്കമണി സ്‌കൂള്‍ കരസ്‌ഥമാക്കി. ജി.എച്ച്‌.എസ്‌ പഴയരിക്കണ്ടം, ജി.എച്ച്‌.എസ്‌ വാഴവര എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്‌ഥാനം കരസ്‌ഥമാക്കി. പ്രോമോ വീഡിയോ തയ്യാറാക്കിയതില്‍ ജി.യു.എസ്‌ വണ്ടിപ്പെരിയാര്‍ ഒന്നാം സ്‌ഥാനവും, ജി.എച്ച്‌.എസ്‌ തങ്കമണി, ജി.എച്ച്‌.എസ്‌ പൈനാവ്‌ സ്‌കൂളുകള്‍ രണ്ടും, മൂന്നും സ്‌ഥാനവും കരസ്‌ഥമാക്കി.

Ads by Google
Advertisement
Thursday 05 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW