Wednesday, March 11, 2026 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.58 AM

വികസന സന്ദേശ യാത്ര ഇന്നു മുതല്‍ എട്ടുവരെ

കാഞ്ഞിരപ്പള്ളി : പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വന്നിട്ടുള്ള പുരോഗതിയുടെ സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുമായി വികസന സന്ദേശ യാത്ര നടത്തും. ഇന്നു മുതല്‍ എട്ടുവരെ എല്‍.ഡി.എഫ്‌. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എ. ജാഥാക്യാപ്‌റ്റനായും, എല്‍.ഡി.എഫ്‌. നേതാക്കളായ കെ. രാജേഷ്‌ മാനേജരായും, എം.ജി. ശേഖരന്‍ വൈസ്‌ ക്യാപ്‌റ്റനായും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വികസനസന്ദേശയാത്ര നടത്തുമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ അഡ്വ. സാജന്‍ കുന്നത്ത്‌ അറിയിച്ചു. ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ടയില്‍ സുരേഷ്‌ കുറുപ്പ്‌ വികസന സന്ദേശയാത്ര ഉദ്‌ഘാടനം ചെയ്യും.
5.30 തിടനാട്‌, 6.30 ന്‌ പിണ്ണക്കനാട്‌ എന്നിവിടങ്ങളില്‍ സ്വീകരണം നല്‌കും. നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തീക്കോയി, നാലിന്‌ പൂഞ്ഞാര്‍, 4.30 ന്‌ പൂഞ്ഞാര്‍ തെക്കേക്കര, 5 അഞ്ചിന്‌ പാതാമ്പുഴ, 5.30 കൂട്ടിക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണശേഷം 6.30 ന്‌ ഏന്തയാറില്‍ സമാപിക്കും.
ഏഴിന്‌ ശനി മൂന്ന്‌ മണിക്ക്‌ പനയ്‌ക്കച്ചിറ, നാലിന്‌ കോരുത്തോട്‌, 4.30 ന്‌ മുക്കൂട്ടുതറ, 5.30 ന്‌ എരുമേലി, 6.30 ന്‌ ചേനപ്പാടിയില്‍ സമാപിക്കും. മാര്‍ച്ച്‌ എട്ട്‌ ഞായര്‍ 3 മണിക്ക്‌ ഇടക്കുന്നം, 4 ന്‌ പാറത്തോട്‌, 4.30 ന്‌ മുണ്ടക്കയം പുത്തന്‍ചന്ത, 6.30 ന്‌ പുഞ്ചവയലില്‍ യാത്രയുടെ സമാപനസമ്മേളനം സി.പി.ഐ. സംസ്‌ഥാന കൗണ്‍സില്‍ അംഗം ഇ.എസ്‌. ബിജിമോള്‍ ഉദ്‌ഘാടനം ചെയ്യും.

Ads by Google
Advertisement
Thursday 05 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW