Wednesday, March 11, 2026 Last Updated 14 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.58 AM

ആരോഗ്യമേഖലയ്‌ക്കും ഭവന നിര്‍മാണത്തിനും ഊന്നല്‍

വാഴൂര്‍: വാഴൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ ഭവന നിര്‍മ്മാണത്തിനും ആരോഗ്യമേഖലയ്‌ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ് ടോം കൊച്ചുമുറിയില്‍ അവതരിപ്പിച്ചു. 402319034 രൂപ വരവും 401468034 രൂപ ചിലവും 851000 നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു.
ബജറ്റില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 80 ലക്ഷം രൂപയാണ്‌ മാറ്റിവെച്ചിട്ടുള്ളത്‌.കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ക്ക്‌ 80 ലക്ഷം രൂപ ,കൊടുങ്ങൂരില്‍ പ്രിയദര്‍ശിനി വനിതാ ഹോസ്‌റ്റല്‍ 43 ലക്ഷം രൂപ, കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ 5 ലക്ഷം രൂപ, പട്ടികജാതി കുട്ടികള്‍ക്ക്‌ പഠനമുറി 22 ലക്ഷം രൂപ, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ 15 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്‌.
115 ഗുണഭോക്‌താക്കള്‍ക്കായി ഒരു കോടി 60 ലക്ഷം രൂപയാണ്‌ ഭവന നിര്‍മ്മാണ മേഖലയ്‌ക്ക് നീക്കി വെച്ചിരിക്കുന്നത്‌.
കൂടാതെ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന മുറി നിര്‍മ്മിക്കുന്നതിനായി 22 ലക്ഷം രൂപയും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതിലേക്ക്‌ 15 ലക്ഷം രൂപയും ഭിന്നശേഷി കലോത്സവത്തിനായി 1,50,000 രൂപയും മാറ്റിവെച്ചിരിക്കുന്നു.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ ഗവണ്‍മെന്റ്‌ ആശുപത്രി, കറുകച്ചാല്‍ ഗവണ്‍മെന്റ്‌ ആശുപത്രി എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ രണ്ടു കോടി 23 ലക്ഷം രൂപയാണ്‌ വെച്ചിരിക്കുന്നത്‌. ഉല്‍പാദന മേഖലക്കായി 90 ലക്ഷം രൂപയും പശ്‌ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ 75 ലക്ഷവും സേവന മേഖലക്കായി 2 കോടിയിലധികം രൂപയും മാറ്റിവെച്ചിരിക്കുന്നു.
കര്‍ഷകര്‍ക്ക്‌ ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും വാഴപ്പിണ്ടി രോഗം നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനും ആവശ്യമായ സഹായം നല്‍കുവാനും നേരങ്ങാടികളുടെ വികസനത്തിനും പ്രത്യേക പദ്ധതികള്‍ ഉണ്ട്‌ . കാര്‍ഷിക മേഖലയ്‌ക്കായി 22 ലക്ഷം രൂപയാണ്‌ നീക്കി വെച്ചിരിക്കുന്നത്‌. ക്ഷീരകര്‍ഷകര്‍ക്ക്‌ കാലിത്തീറ്റ സബ്‌സിഡി, പാല്‍ സബ്‌സിഡി എന്നിവ നല്‍കുന്നതിന്‌ അടക്കം 34 ലക്ഷം രൂപയാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌.
ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ രണ്ട്‌ ലക്ഷത്തിധികം തൊഴില്‍ ദിനങ്ങളും 15 കോടിയില്‍ പരം രൂപ ചെലവും പ്രതീക്ഷിക്കുന്നു. കമ്പോസ്‌റ്റ് പിറ്റ്‌, സോക്‌ പിറ്റ്‌ എന്നിവയുടെ നിര്‍മ്മാണത്തിന്‌ പ്രാധാന്യം നല്‍കും. എം. പി ഫണ്ട്‌ , എം. എല്‍. എ ഫണ്ട്‌, പ്രകൃതിക്ഷോഭ, ദുരിതാശ്വാസ ഫണ്ടുകള്‍ എന്നിവയുടെ വിനിയോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ വഴിയാണ്‌.
ഈ തരത്തില്‍ ഏകദേശം രണ്ടരക്കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വാഴൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന്‌ ലക്ഷ്യമെടുന്നു. സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ജേക്കബ്‌ മാത്യു, മിനി സേതുനാഥ്‌, ഉഷാകുമാരി ടി കെ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ബീമ എം, ജോയിന്റ്‌ ബി.ഡി.ഒ. ഗീത പി.എന്‍. എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 05 Mar 2026 10.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW