-->
കുമരകം: ശ്രീകുമാരമംഗലം ഹൈസ്‌കൂള്‍ കെട്ടിടവും,ശൗചാലയവും സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്ത നിലയില്‍ കാണപ്പെട്ടു.
സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ക്കുകയും, സീലിങ്ങുകള്‍ ,ഫാന്‍ ഉള്‍പ്പടെ അടിച്ചു പൊട്ടിച്ച നിലയിലുമാണ്.സി സി ക്യാമറ, ശൗചാലയത്തിലെ ക്ലോസറ്റുകള്‍ , പൈപ്പുകള്‍ എല്ലാം നശിപ്പിച്ച നിലയിലാണ്.ലക്ഷങ്ങളുടെ നഷ്‌ടമാണ് സ്‌കൂളിന് ഉണ്ടായിരിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു.
ശ്രീകുമാരമംഗലം ക്ഷേത്ര ഉത്സവ രാത്രിയിലാണ് സംഭവം നടന്നത്.
ഉത്സവം ആയതിനാല്‍ സ്‌കൂളിന് അവധിയായിരുന്നു. ഇന്നാണ് അധികാരികള്‍ കെട്ടിടം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കുമരകം പോലീസില്‍ പരാതി നല്‍കി.വാര്‍ഡ് മെമ്പര്‍ പി.ഐ എബ്രഹാം സ്‌കൂള്‍ സന്ദര്‍ശിച്ചു.
പ്രതിഷേധിച്ചു
കുമരകം: ശ്രീകുമാരമംഗലം ദേവസത്തിന്റെ കീഴിലുള്ള ശ്രീകുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെ ഉണ്ടായ അതിക്രമങ്ങളില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ് പ്രതിഷേധിച്ചു.
തുടരെത്തുടരെയുള്ള ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ വളരെ ഗൗരവത്തോടെ കാണണം.
ദേവസ്വം ഓഫീസില്‍ എത്തി പ്രസിഡന്റ് എ.കെ ജയകുമാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു.
കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം, കുമരകം മണ്ഡലം പ്രസിഡന്റ് അനീഷ് വലിയാറ തുടങ്ങിയവരോടൊപ്പമാണ് സംഭവസ്‌ഥലം സന്ദര്‍ശിച്ചത്.